Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൂന്നാറിലെ വിനോദസഞ്ചാര...

മൂന്നാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു

text_fields
bookmark_border
മൂന്നാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു
cancel
മൂന്നാർ: മഴക്കെടുതിയെത്തുടർന്ന്​ അടച്ചിട്ട മൂന്നാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നു. കാലാവസ്ഥ മുന്നറിയിപ്പ് വരുന്ന മുറക്ക്​ പ്രവേശനം നിർത്തിവെക്കണമെന്ന വ്യവസ്ഥയോടെയാണ് സന്ദർശനം അനുവദിച്ചത്. ആദ്യദിനംതന്നെ മാട്ടുപ്പെട്ടിയിൽ ബോട്ടിങ്ങിന് തിരക്കേറി. വ്യാഴാഴ്ച രാവിലെ മുതൽ ബോട്ടിങ്ങിനായി സഞ്ചാരികൾ എത്തിത്തുടങ്ങി. വരയാടുകളുടെ കേന്ദ്രമായ രാജമലയിലും സന്ദർശകർ എത്തിയത് വിനോദസഞ്ചാര മേഖലക്ക്​ ഉണർവായി. പ്രകൃതിദുരന്ത പശ്ചാത്തലത്തിലാണ്​ ഇരവികുളം ദേശീയോദ്യാനം, കൊളുക്കുമല, മീശപ്പുലിമല, മാട്ടുപ്പെട്ടി, എക്കോ പോയൻറ്​, കുണ്ടള, ടോപ് സ്​റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനമാണ് കലക്ടർ വിലക്കിയത്. ട്രക്കിങ്ങും ബോട്ടിങ്ങും നിരോധിച്ചതോടെ മൂന്നാറും പരിസരങ്ങളും വിജനമായിരുന്നു. ---------------- ചിത്രം 1 വ്യാഴാഴ്ച സജീവമായ മാട്ടുപ്പെട്ടി ബോട്ടിങ്​ കേന്ദ്രം -------------- ചിത്രം 2 ബോട്ടിങ്​ ആസ്വദിക്കുന്ന കുടുംബം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story