Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതോപ്രാംകുടി പള്ളി...

തോപ്രാംകുടി പള്ളി മോഷണം: പ്രതി പിടിയിൽ

text_fields
bookmark_border
ചെറുതോണി: തോപ്രാംകുടി സൻെറ്​ മരിയ ഗൊരേത്തി പള്ളി കുത്തിത്തുറന്ന് നേർച്ചപ്പെട്ടി മോഷ്​ടിച്ച കേസിൽ ആലുവ തായിക്കാട്ടുകര ചക്കിയാങ്കൽ പത്മനാഭനെ (61) മുരിക്കാശ്ശേരി പൊലീസ് അറസ്​റ്റ്​ ചെയ്തു. 22നാണ് മോഷണം നടന്നത്. പള്ളിയുടെ വാതിൽ കുത്തിത്തുറന്ന് നേർച്ചപ്പെട്ടിയുമായി സെമിത്തേരിക്ക് സമീപം എത്തി പണം എടുത്തു. ശേഷം നേർച്ചപ്പെട്ടി ഉപേക്ഷിച്ചു. ഇയാളെ കോട്ടയം ചിങ്ങവനത്തുനിന്നാണ്​​ പിടികൂടിയത്. നിരവധി മോഷണ​േക്കസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അടിമാലി സ്വദേശിയായ പത്മനാഭൻ ഏതാനും വർഷം മുമ്പാണ് ആലുവയിൽ എത്തുന്നത്. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്​ അന്വേഷണം നടന്നത്​. കൊലപാതകം ഉൾപ്പെടെ കേരളത്തിലെ വിവിധ സ്​റ്റേഷനുകളിൽ അമ്പതോളം കേസുകളിലെ ​പ്രതിയാണ്​. മുരിക്കാശ്ശേരി സി.ഐ നിർമൽ ബോസ്, എസ്.ഐമാരായ സാബു തോമസ്, എബി പി. മാത്യു, ഷൗക്കത്ത് അലി, കെ.ആർ. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പള്ളിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി ഇടുക്കി കോടതിയിൽ ഹാജരാക്കി. ------- ഫോട്ടോ ​TDL107 PALNANABAN അറസ്​റ്റിലായ പത്മനാഭൻ -------------- കെ.പി.എം.എസ് ഓഫിസ് ഉദ്ഘാടനം ചെറുതോണി: കേരള പുലയർ മഹാസഭ ഇടുക്കി യൂനിയൻ കമ്മിറ്റിയുടെ പ്രവർത്തക കൺവെൻഷനും ഓഫിസ് ഉദ്ഘാടനവും ചെറുതോണി സൻെറ് തോമസ് ബിൽഡിങ്ങിൽ ഞായറാഴ്ച നടക്കും. സംസ്ഥാന പ്രസിഡൻറ് വി.സി. ശിവരാജൻ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story