Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറെസിഡന്‍ഷ്യല്‍...

റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

text_fields
bookmark_border
തൊടുപുഴ: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഈ വര്‍ഷം 5, 6, 7 ക്ലാസുകളിൽ പ്രവേശനത്തിന്​ പട്ടികവര്‍ഗ വിഭാഗം വിദ്യാർഥികളില്‍നിന്ന്​ അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. നിർദിഷ്​ട മാതൃകയിലുള്ള അപേക്ഷകളും അനുബന്ധരേഖകളും സീനിയർ സൂപ്രണ്ട്​, ഗവ. എം.ആർ.എസ്​ മൂന്നാർ, ന്യൂ കോളനി പി.ഒ എന്ന വിലാസത്തിലോ govtmrsmunnar@gmail.com എന്ന ഇ-മെയിലിലോ ലഭ്യമാക്കണം. അപേക്ഷ ​േഫാറം ആവശ്യമുള്ളവര്‍ മേല്‍പറഞ്ഞ വിലാസത്തിലോ 9447067684, 9447167843 നമ്പറുകളിലോ ബന്ധപ്പെടണം. അവസാന തീയതി നവംബര്‍ 10. ----------- മദ്റസ അധ്യാപക ക്ഷേമനിധി തൊടുപുഴ: പോസ്​റ്റ്​ ഓഫിസ് വഴി കേരള മദ്റസ അധ്യാപക ക്ഷേമനിധിയുടെ വിഹിതം അടക്കുന്നതിന് സാങ്കേതിക തടസ്സം ശ്രദ്ധയില്‍പെട്ടതിനാല്‍ അംഗങ്ങള്‍ക്ക്​ ഒക്ടോബറില്‍ അടക്കേണ്ട വിഹിതം ഡിസംബറിനുള്ളില്‍ അടച്ചാല്‍ മതിയാകുമെന്ന്​ ചീഫ് എക്സി. ഓഫിസര്‍ അറിയിച്ചു. ഫോൺ: 0495 2966577. --------- മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്​ ഇന്ന് തൊടുപുഴ: സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്​റ്റിസ് ആൻറണി ഡൊമിനിക് വെള്ളിയാഴ്​ച രാവിലെ 10.30ന് തൊടുപുഴ പൊതുമരാമത്ത് റെസ്​റ്റ്​ ഹൗസില്‍ സിറ്റിങ്​ നടത്തും. ------------ യൂനിയന്‍ ബാങ്ക് ജീവനക്കാര്‍ വാക്കത്തണ്‍ നടത്തി തൊടുപുഴ: വിജിലന്‍സ് ബോധവത്​കരണ വാരാഘോഷത്തോടനുബന്ധിച്ച്​ യൂനിയന്‍ ബാങ്ക് ജീവനക്കാര്‍ വാക്കത്തണ്‍ നടത്തി. തൊടുപുഴ ശാഖയുടെ മുന്നില്‍നിന്ന്​ രാവിലെ 8.30ന്​ ആരംഭിച്ച വാക്കത്തണ്‍ ക്രൈംബ്രാഞ്ച് എസ്.പി വി.യു. കുര്യാക്കോസ് ഫ്ലാഗ് ഓഫ് ചെയ്തു. യൂനിയന്‍ ബാങ്ക് ജീവനക്കാരും ഉപഭോക്താക്കളും പങ്കെടുത്ത വാക്കത്തണിന് ബാങ്ക് റീജനല്‍ ഹെഡ് ജയദേവ് നായര്‍, ഡെപ്യൂട്ടി റീജനല്‍ ഹെഡ് ദിനേശ്, ലീഡ് ബാങ്ക് മാനേജര്‍ രാജഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ------------ TDL104 wakathon യൂനിയന്‍ ബാങ്ക് ജീവനക്കാര്‍ നടത്തിയ വാക്കത്തണ്‍ ക്രൈംബ്രാഞ്ച് എസ്.പി വി.യു. കുര്യാക്കോസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story