Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2021 5:29 AM IST Updated On
date_range 29 Oct 2021 5:29 AM ISTതൊടുപുഴ മാസ്റ്റർ പ്ലാൻ: അഭിപ്രായം അറിയിക്കാം
text_fieldsbookmark_border
തൊടുപുഴ: നഗരത്തിൻെറ അടുത്ത 30 വർഷത്തെ വികസനം സാധ്യമാക്കാൻ നഗരസഭ പ്രസിദ്ധീകരിച്ച മാസ്റ്റർ പ്ലാൻ സംബന്ധിച്ച അഭിപ്രായങ്ങളും ആക്ഷേപങ്ങളും സ്വരൂപിക്കാൻ അവലോകന യോഗം ചെയർമാൻ സനീഷ് ജോർജിൻെറ അധ്യക്ഷതയിൽ ചേർന്നു. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, വ്യവസായ രംഗങ്ങളിലെ നൂറ്റമ്പതോളം പേരും വൈസ് ചെയർമാൻ, സ്ഥിരംസമിതി ചെയർമാന്മാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ജില്ല ടൗൺ പ്ലാനിങ്ങിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു. മാസറ്റർ പ്ലാൻ സംബന്ധിച്ച പൊതുജനങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും നവംബർ 10 വരെ നഗരസഭ ഓഫിസിൽ സ്വീകരിക്കും. ---- മാസ്റ്റർ പ്ലാനിന് കൃത്യതയില്ലെന്ന് വ്യാപാരികൾ തൊടുപുഴ: നഗര വികസനം മുന്നിൽകണ്ടുള്ള നഗരസഭയുടെ മാസ്റ്റർപ്ലാൻ അവ്യക്തത നിറഞ്ഞതും അശാസ്ത്രീയവുമാണെന്ന് വ്യാപാരികൾ. കഴിഞ്ഞ ദിവസത്തെ യോഗത്തിൽ ജനങ്ങളുടെ സംശയങ്ങൾക്ക് കൃത്യമായി മറുപടി പറയാനോ അവരുടെ ആശങ്കകൾ പരിഹരിക്കാനോ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. നഗരത്തിലെ റോഡിന് മാസ്റ്റർ പ്ലാനിൽ 24 മീ. വീതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് എങ്ങനെ സാധ്യമാക്കും എന്ന ചോദ്യത്തിന് ഉത്തരമില്ല. ഭൂരിഭാഗവും കൃഷി സ്ഥലങ്ങളായാണ് കാണിച്ചത്. ഇവിടങ്ങളിൽ ഭാവിയിൽ കെട്ടിടം പണിയുന്നതും വ്യവസായം തുടങ്ങുന്നതും ബുദ്ധിമുട്ടാകും. പൊതുജനങ്ങളുടെയും വ്യാപാരികളുടെയും ആശങ്ക പരിഹരിച്ച് വ്യക്തമായ മാസ്റ്റർ പ്ലാനിൻെറ അടിസ്ഥാനത്തിൽ നഗര വികസനം നടപ്പാക്കണമെന്ന് തൊടുപുഴ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് രാജു തരണിയിൽ ആവശ്യപ്പെട്ടു. ബിൽഡിങ് ഒാണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ജോസ് വർക്കി കാക്കനാട്ട്, കെ.എം.എഫ് പ്രസിഡൻറ് എം.എൻ. ബാബു, എം.സി. മാത്യു, സണ്ണി മണർകാട്, ആൻറണി കണ്ടിരിക്കൽ തുടങ്ങിയവർ ചർച്ചയിൽ പെങ്കടുത്തു. --------------- സംരംഭങ്ങൾക്ക് വായ്പ: അപേക്ഷ ക്ഷണിച്ചു തൊടുപുഴ: ജില്ലയിൽ പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ വായ്പ ബന്ധിതമായി സബ്സിഡി ലഭിക്കുന്ന പി.എം.ഇ.ജി.പി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉൽപാദന ഖേലയിൽ 25 ലക്ഷം രൂപ വരെയും സേവന മേഖലയിൽ പത്തുലക്ഷം രൂപവരെയും സംരംഭങ്ങൾ പരിഗണിക്കും. കച്ചവടം, കൃഷി, വാഹനം, മത്സ്യ-മാംസ സംസ്കരണം തുടങ്ങിയവ പരിഗണിക്കില്ല. ഒാരോ ലക്ഷം രൂപയുടെ നിക്ഷേപത്തിനും ഒരു തൊഴിലവസരം എങ്കിലും സൃഷ്ടിക്കണം. ബാങ്ക് വായ്പ അനുവദിക്കുന്ന മുറക്ക് രണ്ടാഴ്ചത്തെ പരിശീലന പരിപാടിയിൽ പെങ്കടുക്കണം. അപേക്ഷകൾ നവംബർ 15നകം www.kviconline.gov.in വെബ്പോർട്ടൽ വഴി സൗജന്യമായി സമർപ്പിക്കാം. വിവരങ്ങൾക്ക് താലൂക്ക് വ്യവസായ ഒാഫിസുമായി ബന്ധപ്പെടണം. ------------ ബൈപാസ് റോഡാക്കണം മുതലക്കോടം: മുതലക്കോടത്തുനിന്ന് പഴുക്കാകുളം വഴി ഏഴല്ലൂർ, കാരൂപ്പാറ ഭാഗത്തേക്ക് റോഡ് വീതി കൂട്ടി ബൈപാസ് റോഡാക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം പ്രസിഡൻറ് കെ.കെ. ജോസഫ് പൊതുമരാമത്ത് അധികൃതർക്ക് നിവേദനം നൽകി. വർഷങ്ങൾക്കുമുമ്പ് സമീപവാസികൾ സൗജന്യമായി സ്ഥലംനൽകി നിർമിച്ച റോഡാണിത്. റോഡിൻെറ ഇരുവശവും വെള്ളം ഒഴുകി വലിയ കിടങ്ങുകൾ രൂപപ്പെട്ടു. ഇതിന് പരിഹാരമായി ഐറിഷ് ഡ്രെയിനേജ് നിർമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story