Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകരിങ്കുളം-കൂമ്പന്‍പാറ...

കരിങ്കുളം-കൂമ്പന്‍പാറ റോഡ്​ അറ്റകുറ്റപ്പണി നടത്തണം

text_fields
bookmark_border
കരിങ്കുളം-കൂമ്പന്‍പാറ റോഡ്​ അറ്റകുറ്റപ്പണി നടത്തണം
cancel
അടിമാലി: അടിമാലി ടൗണുമായി ചേര്‍ന്നുകിടക്കുന്ന പ്രധാന ബൈപാസായ കരിങ്കുളം-കൂമ്പന്‍പാറ റോഡിൽ റീടാറിങ്​ ജോലികള്‍ നടത്തണമെന്ന്​ ആവശ്യം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയെയും അടിമാലി-കുമളി ദേശീയപാതയെയും ബന്ധിപ്പിക്കുന്ന ബൈപാസ് റോഡാണ് കരിങ്കുളം ഫയര്‍സ്​റ്റേഷന്‍പടി-കൂമ്പന്‍പാറ റോഡ്. ടാറിങ്​ അടക്കം നിര്‍മാണം നടക്കാത്തതിനാല്‍ ഫയര്‍‌സ്​റ്റേഷന്‍പടി മുതല്‍ കൂമ്പന്‍പാറ വരെ കുണ്ടും കുഴിയുമായി. കൂമ്പന്‍പാറ, മൂന്നാര്‍ ഭാഗങ്ങളിലേക്ക് അത്യാവശ്യഘട്ടങ്ങളില്‍ അഗ്​നിരക്ഷാസേനയുടെ വാഹനങ്ങള്‍ കടന്നുപോകുന്നത് അടിമാലി ടൗണ്‍വഴിയാണ്. ഫയര്‍സ്​റ്റേഷന്‍ മുതല്‍ കൂമ്പന്‍പാറ വരെ ടാറിങ്​ ജോലികള്‍ പൂര്‍ത്തീകരിക്കുകയും ചില ഭാഗങ്ങളിലെ അശാസ്ത്രീയത പരിഹരിക്കുകയും ചെയ്താല്‍ അഗ്​നിരക്ഷാസേനയുടെ ചെറുവാഹനങ്ങള്‍ക്കും ഇതുവഴി കടന്നുപോകാം. അടിമാലി ടൗണില്‍ അപ്രതീക്ഷിതമായി ഗതാഗതക്കുരുക്കുണ്ടായാലും വാഹനങ്ങള്‍ വഴിതിരിച്ച് വിടാന്‍ ഈ ബൈപാസ് ഉപയോഗിക്കാം. ------------- idl adi 1 road ചിത്രം: കരിങ്കുളം ഫയര്‍സ്​റ്റേഷന്‍പടി കൂമ്പന്‍പാറ റോഡി​ൻെറ തകർന്ന ഭാഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story