Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2021 5:33 AM IST Updated On
date_range 27 Oct 2021 5:33 AM ISTപ്ലസ് വൺ: സ്‌കൂള്‍, കോഴ്‌സ് മാറ്റം ഇത്തവണയും ഇല്ല
text_fieldsbookmark_border
അടിമാലി: ഹയര്‍ സെക്കൻഡറി പ്രവേശനത്തിൻെറ ഒന്നാംഘട്ടത്തിൽ അഡ്മിഷൻ ലഭിച്ച വിദ്യാർഥികള്‍ക്ക് സ്‌കൂള്‍, കോഴ്‌സ് ട്രാന്‍സ്ഫര്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞവര്‍ഷം ഒന്നാം ഘട്ടത്തില്‍ പ്രവേശനം ലഭിച്ച കുട്ടികള്‍ക്ക് ഇഷ്ട സ്കൂളിലേക്കും കോഴ്സിലേക്കും മാറ്റം അനുവദിക്കാതെയാണ് സപ്ലിമൻെററി അപേക്ഷ ക്ഷണിച്ചത്. ഇതുമൂലം ഒന്നാംഘട്ടത്തില്‍ പ്രവേശനം ലഭിച്ച മാര്‍ക്ക് കൂടുതലുള്ള കുട്ടികളുടെ അവസരം നിഷേധിക്കപ്പെട്ടതായി പരാതി ഉയർന്നിരുന്നു. അതിനാല്‍ അഡ്മിഷന്‍ ലഭിച്ച കുട്ടികള്‍ക്ക് നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌കൂള്‍ മാറ്റവും കോഴ്‌സ് മാറ്റവും അനുവദിച്ചശേഷം സപ്ലിമൻെററി അലോട്ട്‌മൻെറ് നടത്തണമെന്നാണ് ആവശ്യം. ഏകജാലക പ്രവേശന നടപടി ആരംഭിച്ച 2010 മുതല്‍ ഹയര്‍ സെക്കൻഡറി, വി.എച്ച്.എസ്.ഇ. പ്രവേശന നടപടികളില്‍ ഒന്നാംഘട്ടം പ്രവേശനം ലഭിച്ച കുട്ടികള്‍ക്ക് ട്രാന്‍സഫര്‍ അനുവദിച്ചശേഷം മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് സപ്ലിമൻെററി അലോട്ട്‌മൻെറ് നടത്തിയിരുന്നത്. എന്നാല്‍, 2020 മുതല്‍ ട്രാൻസ്ഫർ സപ്ലിമൻെററി അലോട്ട്‌മൻെറിന് ശേഷമാക്കി. ഈ പരിഷ്‌കാരം വി.എച്ച്.എസ്.ഇയില്‍ നടപ്പാക്കിയിട്ടുമില്ല. ഒരു ഡയറക്ടറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വി.എച്ച്.എസ്.ഇയിലും ഹയര്‍ സെക്കൻഡറിയിലും പ്രവേശനം രണ്ട് രീതിയിലാണ്. അഡ്മിഷന്‍ ലഭിച്ച കുട്ടികള്‍ക്ക് ഇഷ്ട സ്കൂളിലും കോഴ്സിലും ഒഴിവുള്ള സീറ്റിലേക്ക് അവസരം നൽകാതെ സപ്ലിമൻെററി അലോട്ട്‌മൻെറ് നടത്തുന്നതുമൂലം മാര്‍ക്ക് കുറവുള്ളവർക്ക് അഡ്മിഷന്‍ ലഭിക്കുന്ന അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story