Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനഗരത്തിലെ...

നഗരത്തിലെ വെള്ളക്കെട്ട്​; നടപടി തുടങ്ങി

text_fields
bookmark_border
ചെയർമാ​ൻെറ നേതൃത്വത്തിലാണ്​ വിവിധ ഇടങ്ങൾ സന്ദർശിച്ചത്​ തൊടുപുഴ: മഴക്കാലത്ത് തൊടുപുഴ ടൗണി​ൻെറ വിവിധ പ്രദേശങ്ങളില്‍ രൂപപ്പെടുന്ന വെള്ളക്കെട്ടിന്​ പരിഹാരം കാണാൻ നഗരസഭ ചെയർമാ​ൻെറ നേതൃത്വത്തിൽ നഗരത്തി​ൻെറ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. വെള്ളക്കെട്ട്​ തടയാനുള്ള പദ്ധതി രൂപീകരിക്കുന്നതി​ൻെറ ഭാഗമായാണ്​ മുനിസിപ്പല്‍ ചെയര്‍മാൻ സനീഷ്​ ജോർജ്, കൗണ്‍സിലര്‍മാർ, വ്യാപാരികൾ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥല പരിശോധന നടന്നത്​. പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും, തഹസില്‍ദാരും റീസർവേ ഉദ്യോഗസ്ഥരും സംയുക്ത പരിശോധനയില്‍ പങ്കെടുത്തു. തൊടുപുഴ ഭീമ ജങ്​​ഷൻ, കാരിക്കോട്ട്​-മങ്ങാട്ടുകവല ജങ്​​ഷൻ എന്നിവിടങ്ങളിലാണ്​ ആദ്യ ഘട്ടമെന്ന നിലയിൽ പരിശോധന നടത്തിയത്​. ഭീമ ജങ്​​ഷനിൽ ഓടക്ക്​ വീതികൂട്ടാനായി തടസ്സം സൃഷ്​ടിച്ചിരുന്ന കെട്ട്​ പൊളിച്ചു നീക്കി. വീതിയും താഴ്​ചയും കൂട്ടുന്നതിനായി തടസ്സമുള്ള നിർമാണങ്ങൾ മാറ്റാൻ നോട്ടീസ്​ നൽകി. ഓടയുടെ അടിയിൽ ഒഴുക്കിന്​ തടസ്സം നിൽക്കുന്ന കേബിളുകളും പൈപ്പുകളും​ കണ്ടെത്തി. ഇത്​ മാറ്റാൻ വകുപ്പുകൾക്ക്​ നിർദേശം നൽകി. വിവിധ പ്രദേശങ്ങളില്‍നിന്ന്​ എത്തുന്ന വെള്ളം ഒഴുകിപ്പോകാന്‍ ആവശ്യമായ കലുങ്കുകളും ഓടകളും ഉണ്ടെങ്കിലും പുഴയിലേക്കുള്ള ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണെന്ന്​ സംഘം കണ്ടെത്തി. ഇത് മൂലം റോഡില്‍ വെള്ളം ​െകട്ടി വ്യാപാര സ്ഥാപനങ്ങളില്‍ കയറുകയാണ്. ഇതിന് പരിഹാരം കാണണമെങ്കില്‍ പുഴയിലേക്കുള്ള ഓടകളുടെ വീതി കൂട്ടണം. വരും ദിവസങ്ങളിലും ഇത്​ സംബന്ധിച്ച നടപടികൾ തുടരുമെന്ന്​ ചെയർമാൻ അറിയിച്ചു. TDL NAGARASAPHA തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിൽ വെള്ളമൊഴുക്കിന്​ തടസ്സമായി നിന്ന കെട്ട്​ നഗരസഭ ചെയർമാ​ൻെറയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ പൊളിച്ചു നീക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story