Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദുരിതമേഖലകളിൽ...

ദുരിതമേഖലകളിൽ സഹായവുമായി കെയർ ആൻഡ്​ ഷെയർ

text_fields
bookmark_border
ദുരിതമേഖലകളിൽ സഹായവുമായി കെയർ ആൻഡ്​ ഷെയർ
cancel
പീരുമേട്: കൊക്കയാർ അഴങ്ങാട് മേഖലകളിൽ കഴിഞ്ഞദിവസം ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി മമ്മൂട്ടിയുടെ കെയർ ആൻഡ്​ ഷെയർ ഫൗണ്ടേഷൻ. അടിസ്ഥാന സഹായങ്ങൾക്കൊപ്പം പഠന സഹായങ്ങൾ, സ്​മാർട്ട്​ ഫോൺ, പുതിയ വസ്ത്രങ്ങൾ, പാത്രങ്ങൾ, കിടക്കകൾ, സോപ്പുകൾ തുടങ്ങി അവശ്യസാധനങ്ങൾ ഉൾപ്പെടുന്ന കിറ്റുകളും വിതരണം ചെയ്​തു. ദുരന്തദിനത്തിന്​ പിറ്റേന്നുതന്നെ മമ്മൂട്ടിയുടെ നിർദേശമനുസരിച്ച് കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയും സംഘവും ദുരന്തം നേരിട്ട എല്ലാ സ്ഥലവും സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ട്​ പ്രകാരമാണ് സഹായങ്ങൾ എത്തിക്കുന്നത്​. നേരത്തേ കൂട്ടിക്കൽ പ്രദേശങ്ങൾക്ക് സഹായവുമായി കെയർ ആൻഡ് ഷെയർ എത്തിയിരുന്നു. കൊക്കയാർ സി.എസ്.ഐ പള്ളിയിലെ ക്യാമ്പിൽ നടന്ന പരിപാടിയിലാണ് സ്മാർട്ട്‌ ഫോണുകൾ വിതരണം ചെയ്തത്. പെരുവന്താനം കള്ളിവയൽ പാപ്പൻ മെമ്മോറിയൽ സ്​കൂളിൽ നടന്ന പരിപാടിയിൽ തുണിക്കിറ്റുകൾ, സോപ്പുകൾ, കിടക്കകൾ, പാത്രങ്ങൾ തുടങ്ങിയവ കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയിൽനിന്ന്​ ഇടുക്കി ഡെപ്യൂട്ടി കലക്ടർ എലിസബത്ത്​ മാത്യൂസ് ഏറ്റുവാങ്ങി. സ്കൂൾ ഡയറക്ടർ ഫാ. ജോർജ് പുളിക്കൻ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story