Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതാൽക്കാലിക ജീവനക്കാരനെ...

താൽക്കാലിക ജീവനക്കാരനെ നഗരസഭ സെക്രട്ടറി മർദിച്ചെന്ന്​ പരാതി

text_fields
bookmark_border
കട്ടപ്പന: നഗരസഭയുടെ സ്ലോട്ടർ ഹൗസിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരനെ നഗരസഭ സെക്രട്ടറി മർദിച്ചതായി പരാതി. പുളിയന്മലയിലെ സ്ലോട്ടർ ഹൗസിലെ താൽക്കാലിക ജീവനക്കാരൻ വിനീഷ് ജേക്കബാണ്​ ഇതുസംബന്ധിച്ച്​ പൊലീസിൽ പരാതി നൽകുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്​തത്​. കട്ടപ്പന നഗരസഭ ഓഫിസിൽ ചൊവ്വാഴ്​ച രാവിലെ 11 മണിയോടെയാണ് സംഭവം. ഒാഫിസിലെത്തിയ തന്നെ സെക്രട്ടറി കോളറിൽ പിടിച്ച്​ മർദിച്ച്​ ബലമായി പുറത്താക്കി എന്നാണ് വിനീഷി​ൻെറ പരാതി. സംഭവത്തിൽ കട്ടപ്പന പൊലീസ് കേസ് രജിസ്​റ്റർ ചെയ്യുകയും വിനീഷി​ൻെറ മൊഴിയെടുക്കുകയും ചെയ്​തു. എന്നാൽ, വിനീഷിനെ മർദിച്ചിട്ടില്ലെന്നും അനധികൃതമായി ജോലിക്കെത്തിയതിനാൽ ഓഫിസിൽനിന്ന് ഇറക്കിവിടുക മാത്രമാണ് ചെയ്​തതെന്നും നഗരസഭ സെക്രട്ടറി എസ്​. ജയകുമാർ പറഞ്ഞു. മുഴുവൻ ജീവനക്കാരും സംഭവത്തിന് ദൃക് സാക്ഷികളാണെന്നും സി.സി ടി.വി കാമറകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും സെക്രട്ടറി പറഞ്ഞു. ഇല്ലാത്ത തസ്തികയിൽ നിയമനം: നഗരസഭ സെക്രട്ടറി പരാതിനൽകി​ കട്ടപ്പന: നഗരസഭയിൽ ഇല്ലാത്ത തസ്തികയിൽ ജീവനക്കാരനെ നിയോഗിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവിശ്യപ്പെട്ട്​ നഗരകാര്യ വകുപ്പ് ഡയറക്ടർക്ക് നഗരസഭ സെക്രട്ടറി പരാതിനൽകി. സെക്രട്ടറിയായി അടുത്തിടെ ചാർ​െജടുത്ത എസ്. ജയകുമാറാണ് പരാതി നൽകിയത്. നഗരസഭയിൽ ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർ ആയിരിക്കുന്ന ജുവാൻ ഡി.മേരി, മുൻ ഹെൽത്ത്‌ ഇൻസ്‌പെക്​ടർ ആറ്റിലി പി.ജോൺ എന്നിവർ തങ്ങളുടെ ഇടനിലക്കാരനായി വിനീഷ് ജേക്കബ് എബ്രഹാം എന്നയാളെ നിയമിച്ചെന്നാണ്​ പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story