Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രളയത്തിൽ തകർന്ന...

പ്രളയത്തിൽ തകർന്ന സംസ്ഥാനപാത ഇനിയും നന്നാക്കിയില്ല

text_fields
bookmark_border
പ്രളയത്തിൽ തകർന്ന സംസ്ഥാനപാത ഇനിയും നന്നാക്കിയില്ല
cancel
മൂലമറ്റം: തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിൽ കുളമാവ് പൊലീസ് സ്​റ്റേഷന് സമീപം പ്രളയത്തിൽ തകർന്ന സംരക്ഷണഭിത്തി കെട്ടാൻ പൊതുമരാമത്ത് വകുപ്പ് ഇനിയും തയാറായിട്ടില്ല. ആദ്യ പ്രളയത്തിലാണ് ഇവിടെ റോഡ് ഇടിഞ്ഞത്. വാഹനങ്ങൾ ഓടാത്ത അവസ്ഥ വന്നപ്പോൾ റോഡി​ൻെറ അരിക്​ ഇടിച്ച് എക്​സ്​കവേറ്റർ ഉപയോഗിച്ച് വീതികൂട്ടിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തുന്ന ജില്ല ആസ്ഥാനത്തേക്കുള്ള പ്രധാന റോഡായിട്ടും അധികാരികൾ തിരിഞ്ഞുനോക്കുന്നില്ലെന്നാണ്​ ആക്ഷേപം. ഭാരവാഹനങ്ങളും ഇതുവഴി ഇടതടവില്ലാതെ ഓടുന്നുണ്ട്​. ഏത് സമയവും ഇവിടെ അപകടം സംഭവിക്കാവുന്ന അവസ്ഥയാണ്​. tdl mltm കുളമാവ് പൊലീസ് സ്​റ്റേഷന് സമീപം റോഡ് തകർന്നതിനെത്തുടർന്ന് റോഡിൽ വീപ്പ ഇറക്കിവെച്ചിരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story