Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓണറേറിയവും...

ഓണറേറിയവും അലവന്‍സുമില്ല; ആശ വര്‍ക്കര്‍മാര്‍ ദുരിതത്തില്‍

text_fields
bookmark_border
ജില്ലയില്‍ 982 ആശ വര്‍ക്കര്‍മാരാണുള്ളത്​ അടിമാലി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഇപ്പോഴും തുടരുന്ന ആശ (അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്​റ്റ്​) വര്‍ക്കര്‍മാര്‍ക്ക് അവഗണന. അനുവദിക്കപ്പെട്ട ഓണറേറിയം, ഇന്‍സൻെറിവ്, കോവിഡ് റിസ്‌ക് അലവന്‍സ് എന്നിവയൊന്നും രണ്ട്​ മാസമായി ഇവര്‍ക്ക്​ ലഭിക്കുന്നില്ല. കോവിഡ് വ്യാപന ഘട്ടത്തിലെല്ലാം തങ്ങളുടെ ജീവിതമോ കുടുംബത്തി​ൻെറ സുരക്ഷയോ പരിഗണിക്കാതെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ രാപ്പകലില്ലാതെ മുഴുകിയവരാണ് ആശ പ്രവര്‍ത്തകര്‍. 6000 രൂപയാണ് ഇവരുടെ ഒാണറേറിയം. മരുന്നു വിതരണം, രോഗികളെ ആശുപത്രിയിലേക്ക്​ മാറ്റല്‍, വാക്‌സിനേഷന് സഹായിക്കല്‍, വീടുകളിലെത്തി വാക്‌സിനേഷന്‍ റജിസ്‌ട്രേഷന്‍, രോഗികളായവരെ സന്ദര്‍ശിച്ച്​ സഹായം ചെയ്യല്‍, രോഗമുക്തരുടെ കാര്യങ്ങള്‍ അന്വേഷിക്കല്‍, കിണര്‍ ക്ലോറിനേഷന്‍, പരിസര ശുചീകരണം എന്നിങ്ങനെ വിവിധ സേവനങ്ങളാണ് ആശ വര്‍ക്കര്‍മാരുടേത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ 24 മണിക്കൂറും ജോലിയിലായിരുന്നു ഇവര്‍. ഓരോ പഞ്ചായത്തിലും 1000 പേര്‍ക്ക് ഒരു ആശ വര്‍ക്കര്‍ എന്നതാണ് കണക്ക്. ഓരോ കുടുംബത്തിലെയും ആരോഗ്യവിവരങ്ങള്‍ ഇവര്‍ മുഖേന ശേഖരിച്ചാണ് ആരോഗ്യ വകുപ്പിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. നടുവൊടിഞ്ഞ് ജോലി ചെയ്യ​ു​േമ്പാഴും ഓണറേറിയം വർധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുക്കവുമല്ല. ജില്ലയില്‍ 982 ആശ വര്‍ക്കര്‍മാരാണ് ജോലിയെടുക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും ദുരിതപൂർണമായ ജീവിതമാണ് നയിക്കുന്നത്. വാര്‍ഡുകള്‍തോറും നടന്ന്​ ഓരോ വീട്ടിലുമെത്തിയാണ് വിവര​ ശേഖരണം. കോവിഡ് വ്യാപനം രൂക്ഷമായതോടെ 2000 രൂപ ഇന്‍സൻെറിവും കോവിഡ് റിസ്‌ക് അലവന്‍സ് 1000 രൂപയും ഇവര്‍ക്ക് മാര്‍ച്ച് വരെ ലഭിച്ചിരുന്നതാണ്. എന്നാല്‍, ഇപ്പോൾ മാസങ്ങളായി ഈ തുക ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. അംഗന്‍വാടി ടീച്ചര്‍മാര്‍ക്ക് സമാനമായ ഒാണറേറിയവും മറ്റ് അലവന്‍സുകളും ഇവര്‍ക്കും നല്‍കണമെന്നാണ് ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story