Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതയ്യലാണ്​ സുദർശന​െൻറ...

തയ്യലാണ്​ സുദർശന​െൻറ ജീവിത താളം

text_fields
bookmark_border
തയ്യലാണ്​ സുദർശന​ൻെറ ജീവിത താളം ഇൗ വഴിയിൽ അരനൂറ്റാണ്ട്​ (ലോക്കൽ പേജ്​ കോളം) കുഞ്ഞുമോന്‍ കൂട്ടിക്കൽ നെടുങ്കണ്ടം: തയ്യൽ ഒരു കലയാണെങ്കിൽ അതിൽ അരനൂറ്റാണ്ടി​ലധികം പാരമ്പര്യമുള്ള കലാകാരനാണ്​ സുദർശനൻ. തയ്യൽ മെഷീ​ൻെറ കറക്കം ജീവിതത്തി​ൻെറ താളമായി മാറിയ ഇൗ 67കാരന്​ പറയാൻ കഥകളും ഏറെയാണ്​. 15ാം വയസ്സില്‍ സൂചിയില്‍ നൂല്‍ കോര്‍ത്ത്് മെഷീന്‍ ചക്രം ചവിട്ടി തുടങ്ങിയതാണ് നെടുങ്കണ്ടം ഇടയില്‍ അഴികത്ത് സുദര്‍ശനന്‍‍. കൊല്ലം ജില്ലയിലെ മലയോര ഗ്രാമമായ അഞ്ചല്‍ കരുകോണിലായിരുന്നു താമസം. സ്വത്ത്​ തര്‍ക്കത്തെ തുടര്‍ന്ന്്് ഹൈറേഞ്ചിലേക്ക്​ കുടിയേറിയ അച്ഛനോടൊപ്പമാണ്​ സുദർശനനും മല കയറിയത്​. അക്കാലത്ത്​ ഒരു ഷര്‍ട്ട് തയ്​ച്ചാല്‍ കിട്ടുന്നത് നാലണയാണ്​ (ഇന്നത്തെ 25 പൈസ). പിന്നീട് ആറണയും എട്ടണയും ആയി. അതിനുശേഷം കുറെക്കാലം 75 പൈസയായിരുന്നു. കൂലി കിട്ടുക എന്നത്​ പ്രയാസമേറിയ കാര്യമായിരുന്നു. വൃത്തിയുള്ള ജോലി എന്നതൊഴിച്ചാല്‍ അന്നും ഇന്നും തയ്യലിൽ വലിയ നേട്ടങ്ങളില്ലെന്ന്​ സുദർശനൻ പറയുന്നു. മറ്റ് വരുമാനമൊന്നുമില്ലാതെ ഈ തൊഴില്‍ മാത്രം ചെയ്ത് രക്ഷപ്പെട്ടവരാരുമില്ലെന്നാണ്​ ഇദ്ദേഹത്തി​ൻെറ പക്ഷം. പഴയകാലത്ത് രണ്ട് ഷര്‍ട്ട്് തയ്​ക്കാന്‍ കിട്ടിയാൽ ഒരെണ്ണമേ തിരികെ വാങ്ങാറുള്ളൂ. ഒരെണ്ണം ഉടമയുടെ വരവും കാത്ത്് നാളുകളോളം തയ്യല്‍ക്കാര​ൻെറ തടിപ്പെട്ടിയില്‍ വിശ്രമിക്കും. അന്നൊന്നും തയ്യലിന്​ പ്രത്യേക കടകളില്ല. വസ്ത്രവ്യാപാര ശാലയുടെ വരാന്തകളിലിരുന്നായിരുന്നു തയ്യല്‍. രാവിലെ കടക്കുള്ളില്‍നിന്ന്​ മെഷീനും സ്​റ്റൂളും എടുത്ത്്് തിണ്ണയിലിട്ടശേഷം മെഷീൻ തുടച്ചുകഴിഞ്ഞ്്് പത്രങ്ങള്‍ വായിക്കും. നാളുകളോളം കടത്തിണ്ണയില്‍ ഇരുന്ന്​ ജോലി ചെയ്​ത്​ ഒടുവില്‍ തിരികെ പോകുമ്പോള്‍ മെഷീനും സ്​റ്റൂളും കടയുടമക്ക്​ കൊടുത്തിട്ട്​ പോകുകയായിരുന്നു പതിവ്. 1980ന്​ ശേഷമാണ് ഈ മേഖല പുരോഗമിച്ചത്​. നാട്ടില്‍ അങ്ങിങ്ങായി തയ്യല്‍ക്കടകള്‍ ആരംഭിച്ചു. അന്ന് 250 രൂപ കൊടുത്താൽ പുതിയ മെഷീൻ വാങ്ങാം. ഇന്നത്​ 7000 ആയി. റെഡിമെയ്​ഡ് വസ്ത്രങ്ങളുടെ വരവോടെ തയ്യല്‍ തൊഴിലാളികളുടെ ശനിദശ തുടങ്ങി. സ്‌കൂള്‍ തുറക്കുന്ന സമയത്ത്​ മാത്രമാണ്​ കുറച്ച്​ മെച്ചം. കോവിഡ്​ വന്നതോടെ അതും ഇല്ലാതായി. സുഹൃത്തുക്കള്‍ പലരും പെയിൻറിങ്​സും മേസ്​തിരിപ്പണിയും ഉൾപ്പെടെ മറ്റ്​ തൊഴിലുകളിലേക്ക്​ മാറിയെങ്കിലും സുദര്‍ശനൻ തയ്യല്‍ തൊഴില്‍ ഉപേക്ഷിക്കാൻ തയാറായില്ല. ഇദ്ദേഹത്തിന്​ നൂറോളം ശിഷ്യന്മാരുണ്ട്​. പണ്ട് ഒരേസമയം അഞ്ചും ആറും പേര്‍ തയ്യല്‍ പഠിക്കാന്‍ എത്തിയിരുന്നു. ഇന്ന്​ ഇൗ തൊഴിൽ പഠിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ഭാര്യ ഇന്ദിരയും സുദർശനനൊപ്പം തയ്​ക്കുന്നുണ്ട്​. TDL101 tailor തയ്യലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സുദര്‍ശനന്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story