Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2021 5:32 AM IST Updated On
date_range 26 Oct 2021 5:32 AM ISTഇരട്ടയാർ ടൗണിൽ പൈപ്പ് മാറ്റി; ഇനി കുടിവെള്ളം പാഴാകില്ല
text_fieldsbookmark_border
കട്ടപ്പന: ഇരട്ടയാർ ടൗണിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതിന് പരിഹാരമായി. ജല അതോറിറ്റി അധികൃതർ പൈപ്പ് മാറ്റിസ്ഥാപിച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. ഇരട്ടയാർ ടൗണിൽ സാംസ്കാരികനിലയത്തിന് സമീപത്താണ് പൈപ്പുപൊട്ടി നാളുകളായി കുടിവെള്ളം പാഴായിരുന്നത്. ഇരട്ടയാർ-തങ്കമണി റോഡിൻെറ അടിവശത്തുകൂടി കടന്നുപോകുന്ന പൈപ്പാണ് തകരാറിലായത്. വെള്ളം പമ്പുചെയ്യുേമ്പാൾ ടാറിങ്ങിൻെറ വിടവിലൂടെ പുറത്തേക്കൊഴുകി പുതുക്കിപ്പണിത റോഡ് തകരുന്ന സാഹചര്യത്തിലെത്തി. നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും പരാതികളും ഉയർന്നതിനെത്തുടർന്ന് ഇരട്ടയാർ പഞ്ചായത് പ്രസിഡൻറ് ജിൻസൺ വർക്കി വിഷയം മന്ത്രി റോഷി അഗസ്റ്റിൻെറ ശ്രദ്ധയിൽപ്പെടുത്തി. റോഡ് നിർമാണത്തിൻെറ ഭാഗമായാണ് പൈപ്പിന് തകർ സംഭവിച്ചതെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്. -------------- ഫോട്ടോ. ഇരട്ടയാർ ടൗണിൽ വാട്ടർ അതോറിറ്റി കുടിവെള്ള പൈപ്പ് നന്നാക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
