Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടുക്കി എൻജിനീയറിങ്​...

ഇടുക്കി എൻജിനീയറിങ്​ കോളജിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം

text_fields
bookmark_border
ചികിത്സ തേടിയെത്തിയ ഇടുക്കി മെഡിക്കൽ കോളജ്​​ ആശുപത്രിയിലും നേതാക്കൾ തമ്മിൽ സംഘർഷം ചെറുതോണി: ഇടുക്കി എൻജിനീയറിങ്​ കോളജിൽ എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടി. റാഗിങ്ങി​നെ ചെല്ലിയുണ്ടായ തർക്കമാണ്​ സംഘട്ടനത്തിൽ കലാശിച്ചത്​. തിങ്കളാഴ്​ച ഉച്ചക്കുശേഷം ഇരുവിഭാഗത്തിലെയും മുതിർന്ന വിദ്യാർഥികൾ തമ്മിലാണ്​ വാക്കുതർക്കമുണ്ടായത്​. ഇതേ തുടർന്ന് വൈകീട്ട് ഇരുവിഭാഗങ്ങളും ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തി. ആശുപത്രിയിലെത്തിയ വിദ്യാർഥികളെ കാണാനെത്തിയ പുറമെനിന്നുള്ള കെ.എസ്‌.യുവി​ൻെറയും എസ്.എഫ്.ഐയുടെയും നേതാക്കൾ ഏറ്റുമുട്ടി. ആശുപത്രിയിൽ എത്തിയ തങ്ങളുടെ പ്രവർത്തകരെ സി.പി.എം പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചതായി പരിക്കേറ്റ കെ.എസ്‌.യു ഇടുക്കി നിയോജകമണ്ഡലം പ്രസിഡൻറ് ടോണി തേലക്കാട്ട് പറഞ്ഞു. എന്നാൽ, പരിക്കേറ്റ പ്രവർത്തകരെ കാണാനെത്തിയ ഏരിയ സെക്രട്ടറി ടോണിയെയും തന്നെയും കെ.എസ്.യുക്കാർ ആക്രമിച്ചതായി എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡൻറ്​ എം.എസ്. ശരത്ത് പറഞ്ഞു. പരിക്കേറ്റ ഇരുവിഭാഗങ്ങളിലെയും പന്ത്രണ്ടോളം പേർ പ്രാഥമിക ചികിത്സതേടിയിട്ടുണ്ട്. ഇടുക്കി സി.ഐ ബി. ജയ​ൻെറ നേതൃത്വത്തിൽ പെലീസ് സ്ഥലത്തെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story