Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2021 5:32 AM IST Updated On
date_range 26 Oct 2021 5:32 AM ISTഅംഗത്വ വിതരണം
text_fieldsbookmark_border
കലയന്താനി: കേരള കോൺഗ്രസ് എം വെള്ളിയാമറ്റം മണ്ഡലം കമ്മിറ്റിയുടെ ഉന്നതാധികാര സമിതി അംഗം പ്രഫ. കെ.ഐ. ആൻറണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജോസി വേളാച്ചേരിൽ അധ്യക്ഷതവഹിച്ചു. ജിമ്മി മറ്റത്തിപ്പാറ, ജോസ് കവിയിൽ, സജി മൈലാടി, ലാലി ജോസി, റോയിസൺ കുഴിഞ്ഞാലിൽ, ശ്രീജിത് ഒളിയറക്കൽ, അപ്പച്ചൻ പാലാട്ട്, ജോർജ് കുഴിഞ്ഞാലിൽ, ജോർജ് അടപ്പൂര്, മാത്യു വെളുത്തശ്ശേരിൽ, ഷിേൻറാ തുണ്ടത്തിൽ, ജോബ് തെക്കേപറമ്പിൽ, ആൻറണി പള്ളിക്കര, സണ്ണി കൈതപറമ്പിൽ, തങ്കച്ചൻ കുരിശുമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് ബെന്നി മീൻപള്ളിയിൽ, കുര്യാക്കോസ് മാത്യു, അലൻ ജിമ്മി, അമൽ ജോയ്, രാകേഷ് ഗോപി, ബിമൽ എൻ.എസ് എന്നിവർ നേതൃത്വം നൽകി. തൊടുപുഴ മാസ്റ്റർ പ്ലാൻ: യോഗം ഇന്ന് തൊടുപുഴ: നഗരാസൂത്രണ വകുപ്പ് തയാറാക്കിയ തൊടുപുഴ ടൗൺ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സംശങ്ങളും ആശങ്കകളും ചർച്ചചെയ്യാൻ ബുധനാഴ്ച രാവിലെ 11ന് നഗരസഭ ടൗൺഹാളിൽ യോഗം ചേരും. വടംവലി സെലക്ഷൻ ട്രയൽ ഇടുക്കി: എട്ടാമത് ജില്ല മിനി സബ് ജൂനിയർ വടംവലി മത്സരങ്ങൾ 27ന് രാവിലെ 9.30മുതൽ ഉപ്പുതറ സൻെറ് ഫിലോമിന ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ വയസ്സ് തെളിയിക്കുന്ന രേഖകളുമായി രാവിലെ ഒമ്പതരക്ക് മുമ്പ് സ്കൂൾ ഗ്രൗണ്ടിൽ എത്തണം. അണ്ടർ 15 (ആൺ, പെൺ): 2007 ജനുവരി ഒന്നിന് ശേഷം ജനിച്ചവർ. എട്ടുപേരുടെ തൂക്കം: 440 കിലോ (ആൺ.), 360 കിലോ (പെൺ.). അണ്ടർ 13 (ആൺ, പെൺ): 2009 ജനുവരി ഒന്നിന് ശേഷം ജനിച്ചവർ. എട്ടുപേരുടെ തൂക്കം: 380 കിലോ (ആൺ.), 340 കിലോ (പെൺ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story