Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമഴക്കെടുതി:...

മഴക്കെടുതി: പഞ്ചായത്തുകളുടെ പുനരുദ്ധാരണത്തിന് പ്രാധാന്യം

text_fields
bookmark_border
ഇടുക്കി: പഞ്ചായത്തുകളുടെ പുനരുദ്ധാരണത്തിന് പ്രാധാന്യം നല്‍കി പദ്ധതികള്‍ക്ക് റിപ്പോര്‍ട്ടില്‍ പരിഗണന നല്‍കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ.ഫിലിപ്. ജില്ലയിലെ മഴക്കെടുതി റിപ്പോര്‍ട്ട് തയാറാക്കുന്നതി​ൻെറ ഭാഗമായി ദുരന്തബാധിത പഞ്ചായത്ത്​ അധികൃതരും വകുപ്പ് നിര്‍വഹണ ഉദ്യോഗസ്ഥരും സംയുക്തമായി ജില്ല പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിലേക്ക് ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പഞ്ചായത്തുകള്‍ നിലവില്‍ നടപ്പിലാക്കാനെടുത്തിരിക്കുന്ന പദ്ധതികള്‍ തുടര്‍ന്ന് നടപ്പിലാക്കാം. എന്നാല്‍, അടുത്ത വര്‍ഷത്തേക്ക്​​ പ്രളയ പുനരുദ്ധാരണത്തിന് മുന്‍ഗണന നല്‍കും. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് പുനരധിവാസം സാധ്യമാണോ എന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തണമെന്ന് കലക്ടര്‍ ഷീബ ജോര്‍ജ് നിർദേശിച്ചു. പഞ്ചായത്തുകള്‍ വ്യക്തത വരുത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കലക്ടര്‍ പറഞ്ഞു. വീടുകളുടെ സംരക്ഷണ ഭിത്തി നിര്‍മിക്കുന്നത് സംബന്ധിച്ച്​ പ്രത്യേക പാക്കേജ് നടപ്പിലാക്കാന്‍ സര്‍ക്കാറിലേക്ക് പദ്ധതി സമര്‍പ്പിക്കും. ജില്ലയില്‍ ഇത്തവണത്തെ മഴക്കെടുതി കൊക്കയാര്‍, പെരുവന്താനം, അറക്കുളം പഞ്ചായത്തുകളെ ഏറെക്കുറെ പൂര്‍ണമായും പന്ത്രണ്ടോളം പഞ്ചായത്തുകളെ ഭാഗികമായും ബാധിച്ചു. --------------- വിദ്യാർഥികൾക്ക്​ ഹോമിയോ മരുന്ന് വിതരണം തുടങ്ങി തൊടുപുഴ: സംസ്ഥാന ഹോമിയോപതി വകുപ്പി​ൻെറ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാർഥികള്‍ക്കായി പ്രതിരോധശക്തി വർധിപ്പിക്കുന്നതിന്​ മരുന്ന് വിതരണം ജില്ലയില്‍ ആരംഭിച്ചു. കോവിഡി​ൻെറ പശ്ചാത്തലത്തില്‍ രണ്ടുവര്‍ഷമായി അടച്ചിട്ട സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കുന്നതിന് മുന്നോടിയാണ്​ നടപടി. ഇന്നും നാളെയും കൂടി രാവിലെ ഒമ്പത്​ മുതല്‍ വൈകീട്ട് നാലുവരെ എല്ലാ ഹോമിയോ ആശുപത്രികളില്‍ നിന്നും ഡിസ്പെപെന്‍സറികളില്‍ നിന്നും മരുന്ന് ലഭിക്കും. ജില്ലയില്‍ ഒന്നര ലക്ഷത്തോളം വിദ്യാർഥികള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ മരുന്ന് വിതരണം ചെയ്യുമെന്ന് ജില്ല ഹോമിയോ ഡി.എം. ഡോ. ബീന സക്കറിയ പറഞ്ഞു. വെള്ളിയാമറ്റം കറുകപ്പള്ളി ഹോമിയോ ഡിസ്പെന്‍സറിയില്‍ ​െവച്ച് സംഘടിപ്പിച്ച ചടങ്ങ് പ്രസിഡൻറ്​ ഇന്ദു ബിജു ഉദ്ഘാടനം ചെയ്തു. ---------- ​TDL HOMEO ഹോമിയോ ഇമ്യൂണ്‍ ബൂസ്​റ്റർ മരുന്ന് വിതരണത്തി​ൻെറ ഉദ്ഘാടനം കറുകപ്പള്ളി ഹോമിയോ ഡിസ്പെന്‍സറിയില്‍ പ്രസിഡൻറ്​ ഇന്ദു ബിജു നിര്‍വഹിക്കുന്നു ------------ എഴുത്ത്​ പരീക്ഷ തൊടുപുഴ: ആരോഗ്യകേരളം ഇടുക്കിയുടെ വിവിധ തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷക്ക്​ യോഗ്യരായ ഉദ്യോഗാർഥികളുടെ വിശദാംശങ്ങള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ പ്രസീദ്ധികരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗാർഥികള്‍ വെബ്‌സൈറ്റ് പരിശോധിച്ച് എഴുത്തുപരീക്ഷക്ക്​ ഹാജരാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story