Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2021 5:28 AM IST Updated On
date_range 26 Oct 2021 5:28 AM ISTസ്കൂൾ തുറക്കുന്നു; എങ്ങനെ പോകും?
text_fieldsbookmark_border
P/2 lead package കുട്ടികളുടെ യാത്ര സുഗമമാക്കാനും വാഹനങ്ങളിൽ സുരക്ഷ ഉറപ്പാക്കാനും ഗതാഗത വകുപ്പ് വിശദ മാര്‍ഗരേഖ തയാറാക്കിയിട്ടുണ്ട് തൊടുപുഴ: സ്കൂൾ തുറക്കാൻ ഒരാഴ്ച കൂടി ശേഷിക്കേ കുട്ടികളെ വരവേൽക്കാൻ ഒരുങ്ങുകയാണ് സ്കൂളുകളും അധ്യാപകരും. അപ്പോഴും രക്ഷിതാക്കളും അധ്യാപകരും ഒന്നുപോലെ ആശങ്കപ്പെടുന്ന ചില കാര്യങ്ങളുണ്ട്. കുട്ടികളുടെ യാത്ര, സ്കൂളിലെയും വാഹനത്തിലെയും സുരക്ഷ സൗകര്യങ്ങൾ, കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി നടപ്പാക്കൽ തുടങ്ങിയവ. കുട്ടികളുടെ യാത്ര സുഗമമാക്കാനും വാഹനങ്ങളിൽ സുരക്ഷ ഉറപ്പാക്കാനും ഗതാഗത വകുപ്പ് വിശദ മാര്‍ഗരേഖ തയാറാക്കിയിട്ടുണ്ടെങ്കിലും ഇതിൻെറ പ്രായോഗിക വിജയം സ്കൂൾ തുറന്നശേഷമേ വിലയിരുത്താനാകൂ. മാസങ്ങളായി ഒാടാതെ കിടന്ന സ്കൂൾ ബസുകൾ സജ്ജമാക്കുക എന്നത് സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്കെല്ലാം ഒന്നുപോലെ ബുദ്ധിമുട്ടാണ്. പല സ്കൂളുകളും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. കുട്ടികളെ സ്വന്തം വാഹനത്തിൽ എത്തിക്കാനാണ് പല രക്ഷിതാക്കളുടെയും തീരുമാനം. സ്കൂൾ ബസുകൾ എത്താത്ത ഇടങ്ങളിൽ ബദൽ മാർഗം തേടുകയാണ് സ്വന്തമായി വാഹനമില്ലാത്ത രക്ഷിതാക്കൾ. സ്വകാര്യ ബസിൽ കുട്ടികളെ അയക്കാൻ ഭൂരിഭാഗം രക്ഷിതാക്കൾക്കും താൽപര്യമില്ല. ഓട്ടോയിൽ മൂന്ന് പേരിൽ കൂടുതൽ അനുവദിക്കില്ല. എങ്ങനെയും സ്വന്തം വാഹനം നിരത്തിലിറക്കാനുള്ള ഒരുക്കത്തിലാണ് പല സ്കൂളുകളും. പലതും പൊടിയും തുരുമ്പും പിടിച്ചു. നിരത്തിലിറക്കാൻ ഒരു ലക്ഷം രൂപയെങ്കിലും വേണം. ഇത്രയും തുക മുടക്കിയിട്ട് എല്ലാ കുട്ടികളും വരാതിരുന്നാലും പ്രതിസന്ധിയാകും. താങ്ങാനാവാത്ത ഇന്ധനവില ബാധ്യത ഇരട്ടിയാക്കുമെന്ന് സ്കൂൾ അധികൃതർ പറയുന്നു. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് ദിവസമാണ് ക്ലാസ്. പത്ത് ബസുള്ള ജില്ലയിലെ ഒരു സ്കൂൾ മൂന്നെണ്ണം മാത്രമാണ് നിരത്തിലിറക്കുന്നത്. എം.പി, എം.എൽ.എ ഫണ്ട് ഉപയോഗിച്ചും പി.ടി.എയുടെ സഹായത്തോടെയുമാണ് പല സർക്കാർ സ്‌കൂളും ബസ് വാങ്ങിയത്. ഇവ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഏറ്റുവാങ്ങി സ്‌കൂളുകൾക്ക് കൈമാറിയാൽ പിന്നെ പൂർണ ഉത്തരവാദിത്തം സ്‌കൂളിനാണ്. സ്‌കൂളുകൾ അടച്ചതോടെ ബസുകളുടെ പരിപാലനം നിലച്ചിരുന്നു. ````````````` ആകെ 807 ബസ്; ഫിറ്റ്നസ് നേടിയത് 45 807 സ്കൂൾ ബസുകളാണ് ജില്ലയിൽ ആകെയുള്ളത്. ഇതിൽ 50 എണ്ണമാണ് ഇതുവരെ പരിശോധനക്ക് എത്തിച്ചത്. ആഴ്ചയിൽ ക്ലാസുകൾ കുറവാണെന്നതും ഓൺലൈൻ ക്ലാസുകളും മൂലം കുട്ടികൾ ബസിനെ ആശ്രയിക്കുമോ എന്നാണ് സ്കൂൾ അധികൃതരുടെ സംശയം. പലരും ടെസ്റ്റിങ്ങിന് തയാറാകുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. സ്കൂൾ ബസുകൾ സർക്കാർ നിർദേശങ്ങൾ പാലിക്കേണ്ടിവരും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഇടുക്കി ആർ.ടി.ഒ ആർ. രമണൻ അറിയിച്ചു. ````````````` ബോണ്ട് സർവിസും സജ്ജം വിദ്യാർഥികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി ബസ് ഓണ്‍ ഡിമാൻറ് (ബോണ്ട്) സര്‍വിസ് ആരംഭിക്കുമെന്ന് കലക്ടർ ഷീബ ജോർജ്. തിരിച്ചറിയല്‍ കാര്‍ഡുള്ള വിദ്യാർഥികള്‍ക്ക് യാത്രാ സൗജന്യം അനുവദിക്കാന്‍ നിർദേശം നല്‍കും. ------------ മാർഗ നിർദേശങ്ങൾ *രോഗ ലക്ഷണങ്ങളുള്ളവർ സ്കൂൾ വാഹനത്തിൽ യാത്ര ചെയ്യാൻ പാടില്ല * നിന്ന് യാത്ര ചെയ്യരുത് *ബസിൽ സാമൂഹിക അകലം ഉറപ്പാക്കണം. പരസ്പരമുള്ള സ്പർശനം ഒഴിവാക്കണം * തുണികൊണ്ടുള്ള സീറ്റ് കവർ, കർട്ടൺ, എ.സി എന്നിവ അനുവദിക്കില്ല. വിൻഡോ ഷട്ടറുകൾ തുറന്നിടണം. * മാസ്ക് നിർബന്ധം * സുരക്ഷ ഓഫിസറായി നിയമിച്ച അധ്യാപകരോ ബസ് സൂപ്പർ വൈസർമാരോ ദിവസവും ഡ്രൈവർമാരുടെയും ഡോർ അറ്റൻറർമാരുടെയും ശരീരോഷ്മാവ് പരിശോധിക്കണം. * ജീവനക്കാർ രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം. ``````````````` '''''''''''''''''''''''''''''''''''''''''''' സുരക്ഷിത പഠനം ഒരുക്കും മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ സ്കൂളിലെത്തിക്കാമെന്ന് പല സ്കൂളുകളും അറിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ പ്രൈമറി ക്ലാസ് കുട്ടികളെ രക്ഷിതാക്കൾ തന്നെ കൊണ്ടുവിടുന്ന രീതിയാകും. പലരും സമ്മതം അറിയിച്ചിട്ടുണ്ട്. മുതിർന്ന കുട്ടികൾക്ക് സ്കൂൾ ബസുകൾ, പൊതുഗതാഗതം എന്നിവയെ ആശ്രയിക്കാം. ബയോ ബബ്ൾ സംവിധാനമാണ് സ്കൂളിൽ സജ്ജമാക്കിയത്. ഒരു പ്രദേശത്തെ കുട്ടികൾ മൂന്ന് ദിവസം വരുന്ന രീതിയിലാണ് ക്രമീകരണം. കൂടുതൽ കുട്ടികൾ ഉള്ള സ്കൂളുകളിലാണ് ഇത് നടപ്പാക്കുക. സ്കൂൾ വാഹനങ്ങൾ നിരത്തിലിറക്കാൻ പി.ടി.എ ഫണ്ടിൻെറ അഭാവം തടസ്സമാണ്. ഫിറ്റ്നസ് ലഭിച്ചതും അല്ലാത്തതുമായ സ്കൂൾ ബസുകളുടെ കണക്ക് ശേഖരിക്കുന്നുണ്ട്. കലക്ടറുടെ അധ്യക്ഷതയിൽ പല തവണ യോഗം ചേർന്നിരുന്നു. സ്‌കൂളുകൾ തുറക്കുന്നതോടെ കുറവുകൾ കണ്ടെത്തി പരിഹരിച്ച് മുന്നോട്ട് പോകാനാകും. ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ശശീന്ദ്രവ്യാസ് (ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ) ----------------- ''''''''''''''''''''''''''''''''''''''''''''''''''''''' യാത്രാപ്രശ്നം പരിഹരിക്കണം സ്കൂൾ തുറക്കുന്നത് സ്വാഗതാർഹമാണ്. പക്ഷേ, കുട്ടികളുടെ യാത്രാ പ്രശ്നത്തിൽ ആശങ്കയുണ്ട്. ആയിരത്തോളം കുട്ടികളാണ് പൂമാല ഗവ. എച്ച്.എസ്.എസിൽ പഠിക്കുന്നത്. ഇവരിൽ 70 ശതമാനം പട്ടിക വിഭാഗത്തിൽപ്പെട്ടവരാണ്. ജില്ലയിൽ കുട്ടികളുടെ യാത്ര പൊതുവെ പ്രതിസന്ധി നേരിടുന്നുണ്ട്. സ്കൂൾ ബസുകൾ കൂടി ഇല്ലാതാകുന്നത് യാത്രാക്ലേശം ഇരട്ടിയാക്കും. നിലവിൽ സ്കൂൾ ബസ് ഓടിക്കാൻ കഴിയാത്ത സാഹചര്യമാണെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ കുട്ടികൾ സ്വകാര്യ ബസിൽ യാത്ര ചെയ്യേണ്ടിവരുന്നത് ആശങ്കക്കിടയാക്കുന്നു. സാമ്പത്തിക സ്ഥിതി കുറഞ്ഞ രക്ഷിതാക്കൾക്ക് വാഹനത്തിൽ കൊണ്ടുവിടുക പ്രായോഗികമല്ല. ജില്ല പഞ്ചായത്തിനോട് സഹായം തേടിയിട്ടുണ്ട്. ''''''''''''''''''''''''''''''''''''''''''''''''''''' ജയ്സൺ കുര്യോക്കാസ് (രക്ഷിതാവ്) ------------- '''''''''''''''''''''''''''''''''''''''''''''''''' മാനദണ്ഡങ്ങൾ പാലിക്കും ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നത് കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ്. നിലവിൽ സ്കൂളിന് മൂന്ന് ബസുണ്ട്. അത് ഒാടിക്കും. രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുടെ സഹായം തേടിയിട്ടുണ്ട്. മൂന്ന് ബസുകൾ റോഡിലിറക്കിയപ്പോൾ തന്നെ രണ്ട് ലക്ഷത്തിലേറെയായി. പി.ടി.എയും അധ്യാപകരും ജീവനക്കാരും ചേർന്നാണ് തുക കണ്ടെത്തിയത്. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് ഒരു ദിവസം പകുതി കുട്ടികളെ എത്തിക്കാനാണ് ശ്രമം. വിദ്യാർഥികളെ മേഖലകളാക്കി തിരിച്ച് ആ ഭാഗത്തേക്ക് ബസ് സർവിസ് നടത്തും. ക്ലാസ് തുടങ്ങിയ ശേഷം ആവശ്യമായ മാറ്റം വരുത്തും. അതേസമയം സ്വകാര്യ ബസുകളെയും സമാന്തര സർവിസുകളെയും ആശ്രയിക്കുന്നവരുണ്ട്. ഈ കുട്ടികളുടെ യാത്രയുടെ കാര്യത്തിൽ ആശങ്കയുണ്ട്. ''''''''''''''''''''''''''''''''''''''''' എം.എം ആൻഡ്രൂസ് അധ്യാപകൻ, കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ --------------------- ചിത്രം TDL104 school bus ഫിറ്റ്നസ് നൽകുന്നതിൻെറ ഭാഗമായി മോേട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്കൂൾ ബസ് പരിശോധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story