Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവണ്ടൻപതാലിലെ...

വണ്ടൻപതാലിലെ മലവെള്ളപ്പാച്ചിൽ; വ്യാപക നാശം

text_fields
bookmark_border
മുണ്ടക്കയം: വണ്ടൻപതാലിലുണ്ടായ മലവെള്ളപ്പാച്ചിലിൽ വ്യാപക നാശം. കനത്ത മഴയെത്തുടർന്ന്​ ശനിയാഴ്ചയായിരുന്നു മലവെള്ളം കുത്തിയൊഴുകിയത്​. അസംബനി മല്ലപ്പള്ളി കോളനി നിരവധി വീടുകളിൽ വെള്ളം കയറുകയും വീടുകൾക്ക്​ നാശനഷ്​ടം സംഭവിക്കുകയും ചെയ്തു. വണ്ടൻപതാൽ അസംബനി നടപ്പാലവും തകർന്നു. സർക്കാർവക തേക്ക് കൂപ്പിൽ ഉരുൾപൊട്ടിയതാണ് വെള്ളം കുത്തിയൊഴുകാൻ കാരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, കൂപ്പ്​ ഭാഗങ്ങളിൽ പരിശോധന നടത്തിയെന്നും ഉരുൾപൊട്ടലി​ൻെറ ലക്ഷണങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും എരുമേലി ഫോറസ്​റ്റ്​ റേഞ്ച് ഓഫിസർ എം.വി. ജയകുമാർ പറയുന്നു. ഇതാദ്യമായാണ് ഈ മേഖലയിൽ ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. തേക്ക് കൂപ്പിലെ മലയുടെ മുകളിൽനിന്ന്​ മലവെള്ളം താഴേക്ക് ഒന്നിച്ച് ഒഴുകിയെത്തിയതാകാം ദുരന്തകാരണം എന്ന് സംശയിക്കുന്നു. അപ്രതീക്ഷിതമായി വെള്ളം എത്തിയതോടെ ആളുകൾ ഭീതിയിലായി. ഇനിയും മഴ തുടർന്നാൽ ദുരന്തം ആവർത്തിക്കുമോയെന്ന ഭയത്തിലാണ്​ നാട്ടുകാരെന്ന്​ പഞ്ചായത്ത്​ അംഗങ്ങളായ സിനിമോൾ തടത്തിൽ, ഫൈസൽ മോൻ എന്നിവർ പറയുന്നു. വെള്ളംകയറി ഒഴുകിയ പ്രദേശങ്ങളിൽ രാഷ്​ട്രീയ, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story