Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനടയ്​ക്കൽ...

നടയ്​ക്കൽ പാലത്തിനുസമീപം മാലിന്യം തള്ളുന്നു

text_fields
bookmark_border
തൊടുപുഴ: കരിമണ്ണൂർ-വണ്ണപ്പുറം പഞ്ചായത്തിൽ നടയ്​ക്കൽ പാലത്തിന്​ സമീപം മാലിന്യംതള്ളൽ പതിവാകുന്നു. മാലിന്യം നടയ്​ക്കൽ തോട്ടിലൂടെയൊഴുകി തോടും മലിനമാകുന്നു​. ഈ തോട്​ ഒഴ​ുകി കാളിയാർ പുഴയിലാണ്​ ചേരുന്നത്​. ഇവിടെനിന്നാണ്​ വണ്ണപ്പുറം പഞ്ചായത്തി​ൻെറ വിവിധ ഭാഗങ്ങളിലേക്ക് കുടി​വെള്ളം വിതരണം ചെയ്യുന്നത്​​. ഹോട്ടൽ, കോഴിക്കട മാലിന്യങ്ങളാണ്​ അധികവും തള്ളുന്നത്​. വണ്ണപ്പുറം പഞ്ചായത്ത്​ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട്​ നടപടി സ്വീകരിക്കണമെന്നാണ്​ ആവശ്യം. ---------------- ദുരിതാശ്വാസ ക്യാമ്പ്​ സന്ദർശിച്ചു തൊടുപുഴ: ആലക്കോട്​ പഞ്ചായത്തിലെ ആനക്കയത്തെ ദുരിതാശ്വാസ ക്യാമ്പ്​ ഇളംദേശം ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡൻറ്​ മാത്യു കെ. ജോൺ, ജില്ല പഞ്ചായത്ത് ​അംഗം എം.ജെ. ജേക്കബ്​, ​ബ്ലോക്ക്​ അംഗം ടോമി കാവാലം, വാർഡ്​ അംഗം കെ.എ. സരോജിനി എന്നിവർ സന്ദർശിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story