Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2021 5:35 AM IST Updated On
date_range 25 Oct 2021 5:35 AM ISTകേരള ഗ്രാമീണ ബാങ്ക് ജീവനക്കാരുടെ സംസ്ഥാന സമ്മേളനം സമാപിച്ചു
text_fieldsbookmark_border
തൊടുപുഴ: കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂനിയൻെറയും കേരള ഗ്രാമീണ ബാങ്ക് ഓഫിസേഴ്സ് യൂനിയൻെറയും (ബെഫി) നാലാം സംസ്ഥാന സമ്മേളനം സമാപിച്ചു. ഞായറാഴ്ച രാവിലെ നടന്ന സാംസ്കാരിക സദസ്സിൽ കെ. ജയദേവൻ സംസാരിച്ചു. രണ്ട് ദിവസമായി തൊടുപുഴയിൽ നടന്ന സമ്മേളനത്തിൽ വിവിധ ജില്ലകളിൽ നിന്നായി 41 പ്രതിനിധികൾ സംസാരിച്ചു. എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി ബിഗേഷ് ഉണ്ണിയൻ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ഗ്രാമീണ ബാങ്കുകളെ സ്വകാര്യവത്കരിക്കരുത്, ഗ്രാമീണ ബാങ്കിന് ആവശ്യമായ മൂലധനം നൽകാൻ കേന്ദ്രസർക്കാറും സ്പോൺസർ ബാങ്കും തയാറാവുക, കേരള ഗ്രാമീണ ബാങ്കിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, പൊതുമേഖലയെ സ്വകാര്യവത്കരിക്കരുത്, കോർപറേറ്റ് കൊള്ളക്ക് പാത ഒരുക്കുന്ന കാർഷിക നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ പ്രമേയങ്ങൾ പാസാക്കി. ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂനിയൻ ഭാരവാഹികൾ: എൻ. മീന (പ്രസി.), സി.ദീപകുമാർ, വി.പി. ശ്രീരാമൻ (വൈസ് പ്രസി.), ബിഗേഷ് (ജ. സെക്ര.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story