Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2021 5:32 AM IST Updated On
date_range 25 Oct 2021 5:32 AM ISTകാട്ടുപോത്തിെൻറ ആക്രമണത്തിൽ കർഷകന് പരിക്ക്
text_fieldsbookmark_border
കാട്ടുപോത്തിൻെറ ആക്രമണത്തിൽ കർഷകന് പരിക്ക് കുമളി: കൃഷിയിടത്തിലെത്തിയ കാട്ടുപോത്തിൻെറ ആക്രമണത്തിൽ കർഷകൻ കുമളി സ്പ്രിങ് വാലി, കാരക്കാട്ടിൽ ജോർജിക്ക് (62) പരിക്കേറ്റു. ഇദ്ദേഹത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ പെരിയാർ കടുവസങ്കേതത്തോട് ചേർന്ന സ്ഥലത്തെ കൃഷിയിടത്തിലാണ് കാട്ടുപോത്ത് ആക്രമിച്ചത്. വയറിനും കാലിനും പരിക്കേറ്റ് വീണുപോയ ജോർജിയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചു. വനമേഖലയുടെ അതിർത്തിയിൽ കിടങ്ങുകളും വൈദ്യുതി വേലികളും ഇല്ല. ജീവികളുടെ ആക്രമണമുണ്ടായാൽ വിവരം അറിയിച്ചാലും വനപാലകർ അവഗണിക്കുകയാണ് പതിവെന്ന് നാട്ടുകാർ പറയുന്നു. ........... cap: പരിക്കേറ്റ ജോർജി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
