Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2021 5:32 AM IST Updated On
date_range 25 Oct 2021 5:32 AM ISTറോഡിലെ ചളിയിൽ തെന്നിവീണ് അപകടം
text_fieldsbookmark_border
കട്ടപ്പന: ഇടുക്കി-കട്ടപ്പന റോഡിൽ നിർമല സിറ്റിക്ക് സമീപം റോഡിൽ കിടന്ന ചളിയിൽ തെന്നി വാഹനങ്ങൾ അപകടത്തിൽപെട്ടു. ശനിയാഴ്ച രാത്രി 10ന് ശേഷം എത്തിയ മൂന്ന് ബൈക്ക് യാത്രികരും ഒരു മിനിലോറിയുമാണ് തെന്നിനീങ്ങി അപകടത്തിൽപെട്ടത്. തുടർന്ന് നഗരസഭ കൗൺസിൽ അംഗം പ്രശാന്ത് രാജുവിൻെറ നേതൃത്വത്തിൽ നാട്ടുകാരും കട്ടപ്പനയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്ന് റോഡിലെ ചളി കഴുകിക്കളഞ്ഞു. സ്േറ്റഷൻ ഓഫിസർ ഗേപാലകൃഷ്ണൻ, പി.എ. ബിജു, നിതിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ചളി നീക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
