Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്ലസ്​ടു സീറ്റ്...

പ്ലസ്​ടു സീറ്റ് വർധിപ്പിക്കണം ^കെ.എസ്.സി.എം

text_fields
bookmark_border
പ്ലസ്​ടു സീറ്റ് വർധിപ്പിക്കണം -കെ.എസ്.സി.എം തൊടുപുഴ: മേഖല അടിസ്ഥാനത്തിൽ ഹയർ സെക്കൻഡറി തലത്തിൽ സീറ്റുകളും ബാച്ചും വർധിപ്പിക്കണമെന്ന് കേരള വിദ്യാർഥി കോൺഗ്രസ് എം ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് എം സംസ്ഥാന സ്​റ്റിയറിങ് കമ്മിറ്റി അംഗം ജോർജുകുട്ടി ആഗസ്തി ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: കെവിൻ ജോർജ് (പ്രസി), ആകാശ് മാത്യു, അജിത് സിബിച്ചൻ, വിപിൻ അഗസ്​റ്റിൻ, അലൻ ഷെല്ലി (ജന. സെക്ര), റോഷൻ സിറിയക് (വൈസ് പ്രസി), എബിൻ ബെന്നി (ട്രഷ). ജോസ് പാലത്തിനാൽ തെരഞ്ഞെടുപ്പ്​ നിയന്ത്രിച്ചു. ജിമ്മി മറ്റത്തിപ്പാറ, ജിൻസൺ വർക്കി, ജോസ് കുഴികണ്ടം, ഷിജോ തടത്തിൽ, ജേക്കബ് പിണക്കാട്ട്, ആൽബിൻ വറപ്പോളയ്ക്കൽ, ടോം മനയ്ക്കൽ, അനന്തു സജീവൻ, അഖിൽ ജോർജ് തുടങ്ങിയവർ സംസാരിച്ചു. ------------ മുല്ലപ്പെരിയാർ: കേന്ദ്രസർക്കാരിന്​​ കത്ത്​ നൽകിയെന്ന്​ എം.പി തൊടുപുഴ: മുല്ലപ്പെരിയാർ ഡാം ജലനിരപ്പ് 136 അടിയായി ഉയർന്നതിനാൽ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്​ അധികജലം സ്പിൽവേ ഷട്ടറിലൂടെ ഒഴുക്കിക്കളയണമെന്നാശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരായ അമിത്ഷാക്കും ഗജേന്ദ്രസിങ്​ ഷെഖാവത്തിനും ഡീൻ കുര്യാക്കോസ് എം.പി കത്ത്​ നൽകി. പ്രശ്നത്തിൽ തമിഴ്നാടി​ൻെറ ഇടപെടൽ ഉണ്ടാകണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്​റ്റാലിനുമായി അടിയന്തരമായി ബന്ധപ്പെടണമെന്നും എം.പി ആവശ്യപ്പെട്ടു. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് വേണ്ടത്ര മുന്നൊരുക്കങ്ങൾക്ക്​ തമിഴ്നാട്​ ഉദാര സമീപനം സ്വീകരിക്കണമെന്നും കേരളത്തിലെ ജനങ്ങൾ ഭീതിയിലാണെന്നും എം.പി പറഞ്ഞു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എം.പി ആവശ്യപ്പെട്ടു. ------------ ചക്കിക്കാവ് മലനിരകൾ സംരക്ഷിക്കണമെന്ന്​ ജൈവ വൈവിധ്യ ബോർഡ് തൊടുപുഴ: നീലക്കുറിഞ്ഞി പൂവിട്ട ചക്കിക്കാവ് മലനിരകൾ സംരക്ഷിക്കാൻ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അധികൃതരുടെ ഇടപെടൽ. ഇത് സംബന്ധിച്ച് കുടയത്തൂർ പഞ്ചായത്ത് അധികൃതർക്ക് ജൈവ വൈവിധ്യ ബോർഡ് നിർദേശം നൽകി. എസ്.പി.സി.എ ജില്ല സെക്രട്ടറി എം.എൻ. ജയചന്ദ്രൻ നൽകിയ കത്തി​ൻെറ അടിസ്ഥാനത്തിലാണ് നടപടി. കുടയത്തൂർ പഞ്ചായത്ത് വിളിച്ചുചേർത്ത ജൈവ വൈവിധ്യ സമിതി ഇത് സംബന്ധിച്ച് റിപ്പോർട്ട് ജൈവ വൈവിധ്യ ബോർഡിന് കൈമാറിയിരുന്നു. ചക്കിക്കാവിൽ കുറിഞ്ഞി പൂക്കൾ നശിപ്പിക്കരുതെന്ന ബോർഡ് സ്ഥാപിക്കൽ, പ്രദേശത്തെ തീപിടിത്തത്തിൽനിന്ന്​ സംരക്ഷിക്കാനുള്ള നടപടി, പൂവിട്ടതിനെക്കുറിച്ച് ശാസ്ത്രീയമായി പഠനം നടത്താൻ വിദഗ്​ധ സമിതിയെ നിയോഗിക്കൽ തുടങ്ങിയ കാര്യങ്ങൾ അടിയന്തരമായി ഇവിടെ നടപ്പിലാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story