Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2021 5:29 AM IST Updated On
date_range 25 Oct 2021 5:29 AM ISTവായ്പകളുടെ മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കണം -എൽ.ജെ.ഡി
text_fieldsbookmark_border
അടിമാലി: കഴിഞ്ഞ മൂന്നുവർഷക്കാലമായി തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രളയങ്ങളും കോവിഡ് മഹാമാരിയും നിമിത്തം സമസ്ത മേഖലയിലെയും ജനജീവിതം ദുരിതപൂർണമായിരിക്കുകയാണ്. ഈ കാലയളവിലെ വിവിധ വായ്പകൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ കാലയളവിലെ പലിശയും പിഴപ്പലിശയും കൂടിയാണ് ബാങ്കുകൾ ഈടാക്കുന്നത് എന്നും ഇത് ഇരട്ടപ്രഹരമാണ് ജനതക്ക് വരുത്തിയിട്ടുള്ളതെന്നും അടിമാലി ജെ.പി ഭവനിൽ ചേർന്ന എൽ.ജെ.ഡി അടിമാലി മണ്ഡലം കമ്മിറ്റി വിലയിരുത്തി ഇതിന് പരിഹാരം എന്ന നിലയിൽ മൊറട്ടോറിയം കാലയളവിലെ പലിശയും പിഴപ്പലിശയും പൂർണമായും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സുമേഷ് മാത്യുവിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോയ അമ്പാട്ട്, ഷറീഫ് തേളായി, ബേബി പാതിരിക്കാട്ട്, ലിയ ജയിംസ്, പി.ആർ. ബിനു, ശാന്ത രാജു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story