Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൊളിഞ്ഞപാലം കലുങ്ക്...

പൊളിഞ്ഞപാലം കലുങ്ക് അപകടക്കെണി

text_fields
bookmark_border
പൊളിഞ്ഞപാലം കലുങ്ക് അപകടക്കെണി
cancel
അടിമാലി: ദേശീയപാത 185ല്‍ അടിമാലി പൊളിഞ്ഞപാലത്തെ കലുങ്ക് അപകടക്കെണിയാകുന്നു. വളവും വീതികുറവും ഉള്ള ഭാഗത്ത് നിൽക്കുന്ന കലുങ്കിന് കൈവരികള്‍ ഇല്ല. ദിവസങ്ങള്‍ക്ക് മുമ്പ് ഈ മേഖലയില്‍ കാര്‍ അപകടത്തില്‍പ്പെ​ട്ടെങ്കിലും​ യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ ഭാഗത്ത് റോഡിന് വീതി വര്‍ധിപ്പിക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം. വീതികുറഞ്ഞ വാഹനം കലുങ്കിനോട് ചേര്‍ന്ന കുഴിയില്‍ പതിക്കാൻ സാധ്യതയേറെയാണ്​. രാത്രിയില്‍ റോഡ് പരിചിതമല്ലാതെ എത്തുന്നവരും അപകടത്തില്‍പ്പെടാനുള്ള സാധ്യതയുണ്ട്. അപകടസാധ്യത തിരിച്ചറിയുംവിധം ബന്ധപ്പെട്ട വകുപ്പുകള്‍ പ്രദേശത്തൊരു മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാന്‍ തയാറാകണമെന്ന ആവശ്യവും വാഹനയാത്രികര്‍ മുന്നോട്ടുവെക്കുന്നു. ------------- idl adi 1 road ചിത്രം: അപകട ഭീഷണി നിലനിൽക്കുന്ന അടിമാലി പൊളിഞ്ഞപാലത്തെ കലുങ്ക് ഭാഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story