Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2021 5:28 AM IST Updated On
date_range 25 Oct 2021 5:28 AM ISTലോക്ഡൗണിൽ പൊലീസ് സേവനം മാതൃകപരം -മന്ത്രി റോഷി
text_fieldsbookmark_border
തൊടുപുഴ: ലോക്ഡൗൺ കാലത്ത് മുൻനിര പോരാളികളായി പ്രവർത്തിച്ച് മാതൃകയാകാൻ പൊലീസിന് കഴിഞ്ഞെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പൊലീസ് ഓഫിസേഴ്സ് അസോ. ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോ. ജില്ല പ്രസിഡൻറ് ടി.പി. രാജൻ അധ്യക്ഷതവഹിച്ചു. ക്രൈംബ്രാഞ്ച് എസ്.പി വി.യു. കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ ഡിവൈ.എസ്.പി കെ. സദൻ, അസോ. സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു, പ്രേംജി കെ.നായർ, കെ.എസ് ഔസേപ്പ്, പി.കെ. ബൈജു, വി.സി. വിഷ്ണുകുമാർ, ജോസഫ് കുര്യൻ, ഇ.ജി. മനോജ് കുമാർ, കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി, കെ.എൻ. വിനോദ്, സന്തോഷ് സജീവ് എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹരായ ശാന്തൻപാറ സി.ഐ അനിൽ ജോർജ്, എസ്.െഎമാരായ പി.എച്ച്. ജമാൽ, കെ. ബിജു, ടി.ജി. ബിന്ദു, കെ.എസ്. സോഫിയ എന്നിവർക്കും കെ.എ.എസ് പരീക്ഷയിൽ 59ാം റാങ്ക് നേടിയ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.കെ. അനീഷിനും സർവിസിൽനിന്ന് വിരമിക്കുന്ന എസ്.െഎ പി.എൻ. പുഷ്പക്കും മന്ത്രി ഉപഹാരം നൽകി. -------------- TDL104 police association ---------------- കെ.പി.എം.എസ് ലയന നേതൃയോഗം ഇന്ന് തൊടുപുഴ: തുറവൂർ സുരേഷ് നേതൃത്വം നൽകുന്ന കെ.പി.എം.എസ് വിഭാഗം പുന്നല ശ്രീകുമാർ നേതൃത്വം നൽകുന്ന കെ.പി.എം.എസിൽ ലയിക്കുന്നതിൻെറ ഭാഗമായ ജില്ല നേതൃയോഗം തിങ്കളാഴ്ച രാവിലെ 11ന് തൊടുപുഴയിൽ ചേരും. സംസ്ഥാന അസി. സെക്രട്ടറി സാബു കരിശ്ശേരി ഉദ്ഘാടനം ചെയ്യും. --------------- പ്രളയ സഹായം കൈമാറി ബി.ജെ.പി തൊടുപുഴ: പ്രളയം കവർന്ന കൊക്കയാർ പഞ്ചായത്തിലെ സ്ഥലങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും ബി.ജെ.പി പ്രതിനിധി സംഘം സന്ദർശിച്ചു. ക്യാമ്പിൽ കഴിയുന്നവർക്ക് ഭക്ഷ്യസാധനങ്ങളും തുണിത്തരങ്ങളും എത്തിച്ചു. മുക്കുളം ക്ഷേത്രത്തിലെ ക്യാമ്പിലുള്ളവർക്ക് ആവശ്യമായ സാധനങ്ങൾ വാഴൂർ സോമൻ എം.എൽ.എക്ക്, ബി.ജെ.പി ജില്ല പ്രസിഡൻറ് കെ.എസ്. അജി കൈമാറി. മധ്യമേഖല പ്രസിഡൻറ് എൻ. ഹരി, ജില്ല ജനറൽ സെക്രട്ടറിമാരായ സി. സന്തോഷ്കുമാർ, വി.എൻ. സുരേഷ്, ജില്ല സെക്രട്ടറിമാരായ കെ.ആർ. സുനിൽകുമാർ, പ്രിയ റെജി, ഒ.ബി.സി മോർച്ച ജില്ല പ്രസിഡൻറ് പി. പ്രബീഷ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. ------------ മുസ്ലിംലീഗ് ജില്ല സംഗമം ഇന്ന് തൊടുപുഴ: മുസ്ലിംലീഗ് ജില്ല കൗണ്‍സില്‍ അംഗങ്ങളുടെയും നിയോജകമണ്ഡലം പ്രസിഡൻറ്, സെക്രട്ടറിമാരുടെയും പോഷകസംഘടന ജില്ല പ്രസിഡൻറ്, സെക്രട്ടറിമാരുടെയും യോഗം തിങ്കളാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ വണ്ടിപ്പെരിയാറിൽ നടക്കും. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.എൽ.എമാരായ എന്‍. ഷംസുദ്ദീന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, പി.എം. സാദിഖലി, ടി.എം. സലിം തുടങ്ങിയവർ പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story