Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2021 5:28 AM IST Updated On
date_range 25 Oct 2021 5:28 AM ISTപൊതുസ്ഥലത്തെ കാമറകളെ 'ആപ്പിലാക്കും'
text_fieldsbookmark_border
* അന്വേഷണം എളുപ്പത്തിലാക്കാൻ വേണ്ടിയാണ് ക്യാം ട്രാക്കർ ആപ് മുട്ടം: കേസന്വേഷണം വേഗത്തിലാക്കാൻ കാമറകളെ ആപ്പിലാക്കുകയാണ് ജില്ല പൊലീസ്. ആദ്യഘട്ടമെന്ന നിലയിൽ പൊതുസ്ഥലങ്ങൾക്ക് അഭിമുഖമായ മുഴുവൻ കാമറകളുടെയും വിവരശേഖരണം നടത്തിവരുകയാണ്. ക്യാം ട്രാക്കർ എന്നാണ് ആപ്പിൻെറ പേര്. പൊതുസ്ഥലത്തിലേക്ക് തിരിച്ചുെവച്ച കാമറകൾ, അവയുടെ ലൊക്കേഷൻ, ഉടമയുടെ പേര്, ഫോൺ നമ്പർ എന്നിവ ആപ്പിലേക്ക് ഇൻസ്റ്റാൾ ചെയ്യണം. കേസ് ആവശ്യങ്ങൾക്കായി കാമറ ദൃശ്യം പരിശോധിക്കേണ്ടിവരുന്ന സാഹചര്യത്തിൽ വേഗത്തിൽ കാമറകൾ ഉള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിനുവേണ്ടിയാണ് ആപ്പ് ഉപയോഗിക്കുക. ഇതിൻെറ സഹായത്താൽ കാമറകൾ ഉള്ള മുഴുവൻ മേഖലകൾ, ലൊക്കേഷൻ, ഫോൺ നമ്പർ എന്നിവ ഞൊടിയിടയിൽ ലഭിക്കും. ഒരു മാസത്തിനകം ഡേറ്റാ ശേഖരണം പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് സൈബർ വിഭാഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story