Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓടയിലെ മാലിന്യം...

ഓടയിലെ മാലിന്യം റോഡിലേക്ക്

text_fields
bookmark_border
ഓടയിലെ മാലിന്യം റോഡിലേക്ക്
cancel
മുട്ടം: ഓടയിലെ മാലിന്യം റോഡിലൂടെ ഒഴുകുന്നു. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ മാലിന്യം മുഴുവൻ റോഡിലേക്ക് കയറി. കൂടാതെ ഗാർഹിക-ഹോട്ടൽ മാലിന്യവും റോഡിൽ ചിതറിക്കിടക്കുന്നു. തൊടുപുഴയിൽനിന്ന്​ മുട്ടം വഴിയുള്ള യാത്രികർ ഏറെയും മലിന്യം നിക്ഷേപിക്കുന്നതിനുള്ള ഇടമായി കാണുന്നത് പെരുമറ്റം ഭാഗമാണ്. വലിച്ചെറിയുന്ന മാലിന്യക്കെട്ടുകൾ മഴ പെയ്യുന്നതോടെ ഓടയിൽനിന്ന്​ റോഡിലേക്ക് കയറി ഒഴുകുന്ന അവസ്ഥയാണ്. തൊടുപുഴ-മുട്ടം പാതയിൽ മൂന്നാംമൈൽ മുതൽ മുട്ടം വരെ പ്രദേശത്താണ് ​മാലിന്യനിക്ഷേപം കൂടുതൽ. ചാക്കിൽ കെട്ടിയും അല്ലാതെയുമായി കിലോകണക്കിന് മാലിന്യമാണ് ഇവിടങ്ങളിൽ നിക്ഷേപിക്കുന്നത്. തൊടുപുഴ റൂട്ടിൽ പെരുമറ്റത്തിനു സമീപം മീൻമാലിന്യം ഉൾപ്പെടെ മലങ്കര ജലാശയത്തിനരികിൽ തള്ളുന്നതും പതിവായിരിക്കുകയാണ്. ഇത് ചെന്നുപതിക്കുന്നതാകട്ടെ മലങ്കര ജലാശയത്തിലും. tdl mltm2 പെരുമറ്റം ഭാഗത്ത് ഓടയിൽനിന്ന്​ റോഡിലേക്ക്​ ഒഴുകിയ മാലിന്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story