Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2021 5:35 AM IST Updated On
date_range 22 Oct 2021 5:35 AM ISTസ്വകാര്യ ഭൂമിയില്‍ റവന്യൂ വകുപ്പ്്് സ്ഥാപിച്ച ബോര്‍ഡ് നീക്കി
text_fieldsbookmark_border
നെടുങ്കണ്ടം: സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ റവന്യൂ വകുപ്പ് അവകാശം ഉന്നയിച്ച്്് സ്ഥാപിച്ച ബോര്‍ഡ് കോടതി ഉത്തരവിനെ തുടര്‍ന്ന് മാറ്റി. നെടുങ്കണ്ടത്തിനടുത്ത്്് ചേമ്പളം സ്വദേശി പുത്തന്‍പുരക്കല്‍ എബ്രഹാമിൻെറ കൈവശമുള്ള ഭൂമിയിലാണ് റവന്യൂ വകുപ്പ്, സര്‍ക്കാര്‍ ഭൂമിയെന്ന് കാണിച്ച് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. 40 വര്‍ഷമായി എബ്രഹാമിൻെറ കൈവശമുള്ള ഒന്നര ഏക്കര്‍ ഭൂമിയിലെ അഞ്ചര സൻെറ് വസ്തുവിനെ ചൊല്ലിയായിരുന്നു വിവാദം. ആറ് മാസം മുമ്പ്് റവന്യൂ ഭൂമിയിലെ കൈയേറ്റം എന്ന് കാണിച്ച് ഉദ്യോഗസ്ഥര്‍ ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന്്് സ്ഥലം ഉടമ ഹൈകോടതിയെ സമീപിക്കുകയും രേഖകള്‍ ഹാജരാക്കുകയും ചെയ്തതോടെയാണ് ബോര്‍ഡ് നീക്കാന്‍ കോടതി നിര്‍ദേശിച്ചത്. 2005 മുതല്‍ സമീപത്തുള്ള ചിലരുടെ നേതൃത്വത്തില്‍ തങ്ങളെ കൈയേറ്റക്കാരാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമമാണ് നടന്ന് വന്നതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. വീട്ടിലേക്കുള്ള റോഡ് പോലും ഇല്ലാതാക്കാനാണ് ശ്രമം നടന്നത്. റവന്യു ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ്, ഇത്തരം ശ്രമങ്ങള്‍ നടന്നതെന്നും വീട്ടുകാര്‍ ആരോപിച്ചു. പാമ്പാടുംപാറ വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിയാണ് ബോര്‍ഡ് നീക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story