Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2021 5:35 AM IST Updated On
date_range 22 Oct 2021 5:35 AM ISTചന്ദന ഡിവിഷനിലെ വാച്ചർമാർക്ക് ശമ്പളമില്ല
text_fieldsbookmark_border
മറയൂർ: മറയൂർ ചന്ദന ഡിവിഷനിലെ താൽക്കാലിക ജീവനക്കാരായ വാച്ചർമാർക്ക് ശമ്പളം ലഭിച്ചിട്ട് മൂന്നുമാസം. 250ഓളം വാച്ചർമാരാണ് ശമ്പളം ലഭിക്കാതെ പട്ടിണിയുടെ വക്കിലേക്ക് നീങ്ങുന്നത്. 10,000 കോടിയിലധികം മൂല്യമുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയതും വിശിഷ്ടവുമായ മറയൂരിലെ ചന്ദനക്കാട് സംരക്ഷണത്തിലേർപ്പെടുന്ന താൽക്കാലിക ജീവനക്കാരാണ് ശമ്പളം ലഭിക്കാതെ തൊഴിലെടുക്കേണ്ടി വരുന്നത്. മണത്തിലും ഗുണത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന മറയൂര്‍ ചന്ദനത്തിൻറ സംരക്ഷണവും ഏറെ ദുര്‍ഘടം നിറഞ്ഞതാണ്. ആന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങള്‍ വിഹരിക്കുന്ന ഇടതൂര്‍ന്ന വനത്തില്‍ എന്തിനും പോന്ന ആയുധധാരികളായ മോഷ്ടാക്കളില്‍നിന്ന് ചന്ദനം സംരക്ഷിക്കുക എന്നത് ഏറെ പ്രയാസകരമാണ്. ചന്ദനവനത്തിനുള്ളില്‍ ഷെഡുകള്‍ സ്ഥാപിച്ച് 24 മണിക്കൂറും താൽക്കാലിക വാച്ചര്‍മാരെയും ഗാര്‍ഡുകളെയും നിരീക്ഷണത്തിന് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇൗ ജീവനക്കാര്‍ക്ക് മതിയായ അടിസ്ഥാന സൗകര്യമോ സുരക്ഷാ സംവിധാനമോ ഇല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്പുകള്‍ കൂട്ടിക്കെട്ടി ഓലക്കീറുമറച്ച് നിർമിച്ച ശോച്യാവസ്ഥയിലായ കുടിലുകളിലാണ് ഇവര്‍ ഇന്നും രാത്രിയില്‍ കാവല്‍ കിടക്കുന്നത്. ഇതില്‍ ചുരുക്കം ചില ഷെഡുകള്‍ നവീകരിച്ചെങ്കിലും ഭൂരിഭാഗവും മോശമായ അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
