Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2021 5:33 AM IST Updated On
date_range 22 Oct 2021 5:33 AM ISTഇടുക്കി, ദേവികുളം നിലയങ്ങളുടെ പ്രസരണശേഷി വർധിപ്പിക്കണം- എം.പി
text_fieldsbookmark_border
തൊടുപുഴ: ഇന്ത്യൻ പാർലമൻെറ് പാസാക്കിയ പ്രസാർഭാരതി നിയമം അനുസരിച്ചുള്ള പ്രാദേശിക വാർത്ത പ്രക്ഷേപണം നിർത്തിവെക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കണമെന്നും ഇടുക്കി ജില്ലയിലെ വാർത്ത വിനിമയ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ആകാശവാണി ഇടുക്കി, ദേവികുളം നിലയങ്ങളുടെ പ്രസരണശേഷി വർധിപ്പിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. ഇടുക്കി ദൂരദർശൻ നിലയത്തിൻെറ ട്രാൻസ്മീറ്ററും ആകാശവാണിയുടെ ട്രാൻസ്മീറ്ററും ഒരേ ടവറിലാണ്. ഇടുക്കിപോലുള്ള ഒരു മലയോര ജില്ലയിൽ അടിക്കടി ഉണ്ടാകുന്ന പ്രകൃതിക്ഷോഭ മുന്നറിയിപ്പുകൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ആകാശവാണിയുടെയും ദൂരദർശൻെറയും പങ്ക് ഒഴിച്ചുകൂടാനാകാത്തതാണ്. ഇടുക്കി ജില്ലയിലെ വാർത്താവിനിമയ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ആകാശവാണി ഇടുക്കി, ദേവികുളം നിലയങ്ങളുടെ പ്രസരണശേഷി വർധിപ്പിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂറിന് എം.പി കത്ത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story