Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകല്ലാര്‍ ഡാം തുറന്നു

കല്ലാര്‍ ഡാം തുറന്നു

text_fields
bookmark_border
കല്ലാര്‍ ഡാം തുറന്നു
cancel
നെടുങ്കണ്ടം: കനത്ത മഴയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് . ഡാമി​ൻെറ രണ്ട്​ ഷട്ടർ 10​ സൻെറീമീറ്റർ വീതം ഉയർത്തി 10 ക്യുമെക്​സ്​ ജലമാണ്​ പുറത്തേക്കൊഴുക്കുന്നത്​. ഇൗ സാഹചര്യത്തിൽ കല്ലാർ, ചിന്നാർ പുഴയുടെ കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന്​ അധികൃതർ അറിയിച്ചു. പട്ടംകോളനി മേഖലയില്‍ മഴയും മിന്നലും നാശം വിതച്ചു നെടുങ്കണ്ടം: പട്ടംകോളനി മേഖലയില്‍ മഴയും മിന്നലും നാശം വിതച്ചു. ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയിലും മിന്നലിലുമാണ് നിരവധി വീടുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചത്​. തൂക്കുപാലത്ത് നിരവധി വീടുകളില്‍ വെള്ളവും കയറി. രാത്രി 11 ഓടെയാണ് തമിഴ്നാട് അതിര്‍ത്തി മേഖലയില്‍ കനത്ത മഴ തുടങ്ങിയത്. മണിക്കൂറുകളോളം മഴ തുടര്‍ന്നു. തൂക്കുപാലം, പാമ്പുമുക്ക്, രാമക്കല്‍മേട്, മുണ്ടിയെരുമ, ബാലന്‍പിള്ള സിറ്റി, താന്നിമൂട് തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍, വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. നിരവധി വീടുകള്‍ മണ്ണും ചളിയും നിറഞ്ഞ അവസ്ഥയിലാണ്. കിണറുകളിലേക്ക് ചളിവെള്ളം ഇറങ്ങി. കുടിവെള്ളവും മലിനമായി. പുഴയിൽ വെള്ളം ഉയർന്നതോടെ തൂക്കുപാലം പാമ്പുമുക്ക് മസ്ജിദ് റോഡി​ൻെറ സംരക്ഷണ ഭിത്തി അപകടാവസ്ഥയിലായി. നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളില്‍ കനത്ത മഴയോടൊപ്പം അതിശക്തമായ മിന്നലും അനുഭവപ്പെട്ടു. താന്നിമൂട് തിട്ടേപ്പടി നടപ്പാലത്തി​ൻെറ കൈവരി തകര്‍ന്നു. പ്രദേശത്ത് വിവിധ മേഖലകളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. പല മേഖലകളിലും രാത്രിയില്‍ തടസ്സപ്പെട്ട വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത് ഉച്ചയോടെയാണ്​. idl ndk താന്നിമൂട് തിട്ടേപ്പടി നടപ്പാലത്തി​ൻെറ കൈവരി തകര്‍ന്ന നിലയില്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story