Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൺത്തിട്ട ഇടിഞ്ഞ്​...

മൺത്തിട്ട ഇടിഞ്ഞ്​ വീടിന്​ ഭീഷണി

text_fields
bookmark_border
മൺത്തിട്ട ഇടിഞ്ഞ്​ വീടിന്​ ഭീഷണി
cancel
അടിമാലി: റോഡി​ൻെറ കട്ടിങ്ങ്​ ഇടിഞ്ഞ് വീടിന് ഭീഷണി. രാജാക്കാട് പൂപ്പാറ റോഡിൽ രാജാക്കാട് പഞ്ചായത്ത് ഓഫിസിന് എതിർ വശത്തുള്ള തുമ്പനിരപ്പേൽ ജോസി​ൻെറ വീടിനോട് ചേർന്ന മൺതിട്ടയാണ് ബുധനാഴ്​ച രാത്രിയിലുണ്ടായ മഴവെള്ളപ്പാച്ചിലിൽ ഇടിഞ്ഞ് വീടി​ൻെറ മുറ്റത്തേക്ക് പതിച്ചത്. തിണ്ണയിൽ കെട്ടിക്കിടന്ന ചെളിയും വെള്ളവും ഏറെ പരിശ്രമിച്ചാണ് കോരി വൃത്തിയാക്കിയത്. ഉയർന്ന നിലവാരത്തിലുള്ള ബി.എം ആൻഡ്​ ബി.സി ടാറിങ്ങ്​ നടത്തിയ സംസ്ഥാന പാത അരികിൽ സംരക്ഷണ ഭിത്തി നിർമിക്കാത്തതും റോഡി​ൻെറ വശങ്ങളിൽ കോൺക്രീറ്റ് ഓടകൾ തീർക്കാത്തതിനാലും പാറമട ഭാഗത്തുനിന്നും പരപ്പനങ്ങാടി ഭാഗത്തുനിന്നും ഒഴുകി വരുന്ന മഴവെള്ളമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളം ക്രിസ്തുജ്യോതി സ്കൂൾ മൈതാനത്താണ് പതിക്കുന്നത്. മണ്ണിടിച്ചിൽ സംബന്ധിച്ച് വില്ലേ​േജാഫിസിലും പഞ്ചായത്ത് ഒാഫിസിലും പരാതി നൽകിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് റോഡിന് അടിവശത്തായി സംരക്ഷണഭിത്തി നിർമിച്ച് വീടി​ൻെറ അപകട ഭീഷണി ഒഴിവാക്കണമെന്നും റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം ഒഴുക്കിവിടുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നുമാണ് വീട്ടുകാരുടെ ആവശ്യം. idl adi 4 broken ചിത്രം -റോഡി​ൻെറ കട്ടിങ്ങ്​ ഇടിഞ്ഞ് വീടിന് ഭീഷണിയായ ഭാഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story