Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 5:39 AM IST Updated On
date_range 21 Oct 2021 5:39 AM ISTലേലകേന്ദ്രത്തിൽ പതിക്കാൻ കൊണ്ടുപോയ ഏലക്കക്ക് പിഴയീടാക്കാന്‍ ശ്രമം
text_fieldsbookmark_border
കട്ടപ്പന: ലേലകേന്ദ്രത്തിൽ പതിക്കാൻ കൊണ്ടുപോയ ഏലക്കക്ക് കര്‍ഷകനിൽനിന്ന് പിഴയീടാക്കാന്‍ സെയില്‍സ്ടാക്സ് ഉദ്യോഗസ്ഥരുടെ ശ്രമം. കട്ടപ്പന കടുപ്പില്‍ മാത്തുക്കുട്ടിക്കാണ് ദുരവസ്ഥയുണ്ടായത്. വണ്ടന്‍മേട്ടില്‍ ലേലത്തില്‍ പങ്കെടുക്കാനാണ് മാത്തുക്കുട്ടി 350 കിലോ ഏലക്കയുമായി വാഹനത്തില്‍ പോയത്. ബുധനാഴ്ച രാവിലെ പത്തോടെയാണ് മാത്തുക്കുട്ടിയെയും ഭാര്യ ഷാൻറിയെയും ഏലക്കയുമായി കട്ടപ്പന സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥര്‍ പിടിച്ചത്. ലേലത്തില്െവക്കാന് കൊണ്ടുപോകുകയാണെന്നത് ഉള്‍പ്പെടെ വാദങ്ങള്‍ ഉദ്യോഗസ്ഥർ തള്ളി. ഏലക്കയും വണ്ടിയും വിട്ടുകിട്ടാന്‍ 38,500 രൂപ പിഴയടക്കണമെന്നായിരുന്നു ആവശ്യം. രേഖകള്‍ ഹാജരാക്കിയെങ്കിലും പിഴയടക്കാന്‍ നിര്‍ബന്ധിച്ചു. നാലു മണിക്കൂറോളം ഇവരെ റോഡിലും ഓഫിസിലുമായി നിര്‍ത്തുകയും ചെയ്തു. പിന്നീട് മാധ്യമങ്ങള്‍ വിവരം അറിഞ്ഞതോടെയാണ് വിട്ടയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story