Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 5:37 AM IST Updated On
date_range 21 Oct 2021 5:37 AM ISTയുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം
text_fieldsbookmark_border
അടിമാലി: അന്തർസംസ്ഥാന തൊഴിലാളിയായ . മധ്യപ്രദേശ് ലംസാര സ്വദേശിനി ഹേമാവതിയാണ് (31) ആംബുലന്‍സില്‍ പ്രസവിച്ചത്. രാജാക്കാട് ആനപ്പാറ ഏലം എസ്റ്റേറ്റിലെ തൊഴിലാളിയാണ്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ താമസ സ്ഥലത്ത് വെച്ച് ഇവർക്ക് പ്രസവവേദന തുടങ്ങി. ഉടന്‍ ഭര്‍ത്താവ് ശ്രീകാമ് ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിച്ചു. കനിവ് 108 ആംബുലന്‍സില്‍ അടിമാലി താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ രാജാക്കാട് എത്തുമ്പോഴേക്കും ആരോഗ്യനില കൂടുതല്‍ വഷളായി. തുടര്‍ന്ന് സമീപത്തെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ഡോക്ടര്‍ ഇല്ലാത്തതിനാല്‍ യാത്ര തുടര്‍ന്നു. രാത്രി 10.30ന് പൊന്മുടി ഭാഗത്തുവെച്ച് പ്രസവിക്കുകയായിരുന്നു. ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ആഷ്ലി ജോസഫ്, പൈലറ്റ് മോന്‍സന്‍ പി. സണ്ണി എന്നിവരുടെ അവസരോചിത ഇടപെടലിലൂടെ അമ്മയെയും കുഞ്ഞിനെയും പിന്നീട് സുരക്ഷിതമായി അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു. അടിമാലിയില്‍ ആംബുലന്‍സില്‍ നടക്കുന്ന രണ്ടാമത്തെ പ്രസവമാണിത്. idg adi 6 adimali ആംബുലന്‍സില്‍ പ്രസവിച്ച അമ്മയും കുഞ്ഞും അടിമാലി താലൂക്കാശുപത്രിയില്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
