Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്‌കൂളില്‍ നൽകിയ...

സ്‌കൂളില്‍ നൽകിയ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് കാണാതായെന്ന്​ പരാതി

text_fields
bookmark_border
നെടുങ്കണ്ടം: പഠനത്തോട്​ അനുബന്ധിച്ച തൊഴില്‍ പരിശീലനത്തി​ൻെറ ഭാഗമായി സ്‌കൂളില്‍ ഏല്‍പിച്ച എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് നഷ്​ടപ്പട്ടതായി പരാതി. നെടുങ്കണ്ടം ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ തൂക്കുപാലം സ്വദേശി ഷാല്‍വിന്‍ മധുവാണ്​ സര്‍ട്ടിഫിക്കറ്റ് ഏല്‍പിച്ചത്. സ്‌കൂളിലെ വി.എച്ച്.എസ്​.ഇ വിദ്യാർഥിയായിരുന്നു ഷാല്‍വിന്‍. പഠനത്തോട്​ അനുബന്ധിച്ച തൊഴില്‍ പരിശീലനത്തി​ൻെറ ഭാഗമായാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നാല്‍, പഠനം പൂര്‍ത്തീകരിച്ച്, ബിരുദത്തിന് ചേരുന്നതിന് മുന്നോടിയായി സര്‍ട്ടിഫിക്കറ്റ് തിരികെ ആവശ്യപ്പെട്ടപ്പോള്‍ സ്‌കൂളില്‍ ഇല്ല എന്ന മറുപടിയാണ്​ ലഭിച്ചതെന്ന്​ രക്ഷിതാവ്​ പറയുന്നു. തൊഴില്‍ പരിശീലന സമയത്ത്, കുട്ടികള്‍ക്ക് സൗകര്യം ഒരുക്കിനല്‍കാത്തത് ചോദ്യം ചെയ്തിരുന്നെന്നും ഇക്കാരണത്താല്‍ സര്‍ട്ടിഫിക്കറ്റ് ബോധപൂര്‍വം നഷ്​ടപ്പെടുത്തിയതാണെന്നുമാണ്​ രക്ഷിതാവി​ൻെറ ആരോപണം. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഷാല്‍വിന്‍. എന്നാല്‍, തൊഴില്‍ പരിശീലന സമയത്ത് ഷാല്‍വിന്‍ സര്‍ട്ടിഫിക്കറ്റ് നേരിട്ടാണ് പരിശീലന കേന്ദ്രമായ കെല്‍ട്രോണില്‍ ഹാജരാക്കിയതെന്നും സ്‌കൂളില്‍ നൽകിയിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story