Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 5:30 AM IST Updated On
date_range 21 Oct 2021 5:30 AM ISTമദ്ഹുറസൂൽ കോൺഫറൻസ് വാർഷികം
text_fieldsbookmark_border
തൊടുപുഴ: സമസ്തയുടെ വിദ്യാർഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മദ്ഹുറസൂൽ കോൺഫറൻസ് പത്താം വാർഷികം സൈഫുദ്ദീൻ തങ്ങൾ അൽബുഖാരി മുളവൂർ ഉദ്ഘാടനം ചെയ്തു. പ്രവാചക പ്രകീർത്തന സദസ്സിന് ജില്ലയിലെ സമസ്തയുടെ നേതാക്കളും വിവിധ മഹല്ല് ഇമാമുമാരും നേതൃത്വം നൽകി. സമസ്ത ജില്ല അധ്യക്ഷൻ ഹൈദർ ഉസ്താദ് പ്രാർഥന നിർവഹിച്ചു. പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല വർക്കിങ് പ്രസിഡൻറ് കെ.ഇ. മുഹമ്മദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. മഅ്മൂൻ ഹുദവി വണ്ടൂർ പ്രഭാഷണം നിർവഹിച്ചു. അബ്ദുൽ ജലീൽ ഫൈസി, അബ്ദുൽ കബീർ റഷാദി, മുഹമ്മദ് ഹനീഫ് കാശിഫി, നേതാക്കളായ പി.ഇ. മുഹമ്മദ് ഫൈസി, ഹിലാൽ ഹൈതമി, അബ്ദുൽ റഹ്മാൻ സഅദി, റഫീഖ് ബാഖവി, പി.എസ്. സുബൈർ, അബ്ദുൽകരീം മൗലവി, പി.ഇ. ഹുസൈൻ, ഷാജഹാൻ മൗലവി, സി.കെ. ജാഫർ, അബ്ദുൽ കബീർ മൗലവി, ഷമ്മാസ് ദാരിമി പായിപ്പുല്ല്, ഉമർ ഫൈസി പേഴക്കാപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു. ജില്ല ജനറൽ സെക്രട്ടറി എം.എച്ച്. അൻസാർ സ്വാഗതവും വർക്കിങ് സെക്രട്ടറി ഷാനവാസ് വാഫി നന്ദിയും പറഞ്ഞു. ചിത്രം - TDL MADHURASOOL മദ്ഹുറസൂൽ കോൺഫറൻസ് തൊടുപുഴയിൽ സൈഫുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story