Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 5:29 AM IST Updated On
date_range 21 Oct 2021 5:29 AM ISTസേവനപദ്ധതികളുമായി റോട്ടറി
text_fieldsbookmark_border
നെടുങ്കണ്ടം: 2021-22 വര്‍ഷത്തില്‍ അഞ്ച് ആതുരസേവന പദ്ധതികള്‍ നപ്പാക്കുമെന്ന് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജശേഖര്‍ ശ്രീനിവാസന്‍ അറിയിച്ചു. കോയമ്പത്തൂര്‍, കൊച്ചി, എന്നിവിടങ്ങളിലെ ആശുപത്രികളുമായി സഹകരിച്ച് നിര്‍ധന രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും. 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഹൃദയ ശസ്ത്രക്രിയ, 10 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സൗജന്യ ഹൃദയ വാല്‍വ് മാറ്റിവെക്കല്‍, തീപ്പൊള്ളലില്‍ ഗുരുതര പരിക്കേറ്റവരുടെ ചികിത്സ, കാല് നഷ്ടമായവര്‍ക്ക് കൃത്രിമകാല്‍ നല്‍കല്‍, ഉദര അർബുദ ചികിത്സ, തിമിരം, ഗ്ലൂക്കോമ സര്‍ജറി എന്നിവക്ക് പുറമെ ചെറുകിട വ്യാപാര, സംരംഭങ്ങള്‍ക്ക് സഹായം നൽകാനും തീരുമാനിച്ചു. യോഗത്തിൽ പ്രസിഡൻറ് സ്‌കറിയ ജോസ് ഞാവള്ളി അധ്യക്ഷതവഹിച്ചു. മേജര്‍ വിവേകാനന്ദന്‍, വി.എം. ജോയി, വര്‍ഗീസ് കോട്ടുപ്പറമ്പില്‍, ജി.ജി.ആര്‍. ജയന്‍ മേലേട്ട്, ജോണ്‍സണ്‍ കൊച്ചുപറമ്പന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story