Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജനകീയ ഡോക്​ടറുടെ...

ജനകീയ ഡോക്​ടറുടെ വിയോഗം രാജാക്കാടി​ന്​ നൊമ്പരമായി

text_fields
bookmark_border
അടിമാലി: രാജാക്കാട്​ സര്‍ക്കാര്‍ ആശുപത്രിയിലെ ജനകീയ ഡോക്​ടർ ഡോ. ജയകുമാറി​ൻെറ വിയോഗം നാടിന് നൊമ്പരമായി. ജനോപകാര പ്രവർത്തനങ്ങളിലൂടെ നാടി​ൻെറ ആദരവ്​ നേടിയ ഡോക്​ടറായിരുന്നു ജയകുമാർ. രാജാക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികൾക്ക്​ മരുന്ന് വാങ്ങാനുള്ള പ്രയാസം മനസ്സിലാക്കി രാജാക്കാട്ട്​ ആദ്യമായി മെഡിക്കല്‍ സ്​​േറ്റാര്‍ തുറന്നത്​ ഡോ. ജയകുമാറാണ്​. ഒഴിവ് സമയങ്ങളില്‍ മെഡിക്കല്‍ സ്‌റ്റോറിലെത്തി ചികിത്സയും നടത്തി. സ്ഥലംമാറ്റം കിട്ടി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനം നടത്തു​േമ്പാഴും രാജാക്കാട്ടെത്താനും ആതുരസേവനം നടത്തുന്നതിനും സമയം കണ്ടെത്തി. എന്‍.ആര്‍.എച്ച്.എം ജില്ല പ്രോഗ്രാം ഓഫിസറായപ്പോഴും ​െഡപ്യൂട്ടി ഡി.എം.ഒ ആയി സ്ഥാനക്കയറ്റം ലഭിച്ച് സര്‍വിസില്‍ തിരക്കിലായപ്പോഴും ജയകുമാര്‍ നാടിന്റെ ഉറ്റ മിത്രമായിരുന്നു. സര്‍വിസില്‍നിന്ന് വിരമിച്ചതോടെ രാജാക്കാടി​ൻെറ സ്വന്തം ഡോക്ടറായി. അടിമാലി സ്വദേശിയായ ഡോ. ജയകുമാറിന്​ രാജാക്കാടുമായി വലിയ അത്മബന്ധമുണ്ടായിരുന്നു. ത​ൻെറ മുന്നില്‍ ഏത്​ ആവശ്യവുമായി എത്തുന്നവരെയും അദ്ദേഹം നിരാശയോടെ പറഞ്ഞയച്ചിരുന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story