Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 5:28 AM IST Updated On
date_range 21 Oct 2021 5:28 AM ISTവികസന മുരടിപ്പില്‍ കുരുങ്ങി കല്ലാര്‍കുട്ടി ടൗണ്‍
text_fieldsbookmark_border
അടിമാലി: വര്‍ഷങ്ങളായി മുരടിച്ചുനിൽക്കുന്ന കല്ലാര്‍കുട്ടി ടൗൺ വികസനം ഇനിയും യാഥാർഥ്യമായില്ല. വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന റോഡുകളുടെ സംഗമകേന്ദ്രമാണ് കല്ലാര്‍കുട്ടി ടൗണ്‍. അടിമാലി-കുമളി ദേശീയപാതയിലേക്ക് കല്ലാര്‍കുട്ടി-വെള്ളത്തൂവല്‍ റോഡ് സംഗമിക്കുന്ന ഇടമെന്നതിനപ്പുറം ടൗണിലെ കൊടുംവളവ് ഗതാഗതക്കുരുക്കിനും പലപ്പോഴും അപകടങ്ങള്‍ക്കും ഇടവരുത്തുന്നു. ടൗണിനോട് ചേര്‍ന്ന് നാളുകള്‍ക്ക് മുമ്പ് ഇടിഞ്ഞുപോയ ദേശീയപാതയുടെ ഭാഗം പോലും നിര്‍മാണം കാത്തുകിടക്കുകയാണ്. നാളുകള്‍ക്ക് മുമ്പ് നിയന്ത്രണം നഷ്ടമായ ലോറി വ്യാപാര സ്ഥാപനങ്ങളിലേക്ക് പാഞ്ഞുകയറി വലിയ നാശം സംഭവിച്ചിരുന്നു. മുമ്പും സമാന രീതിയില്‍ ഇവിടെ അപകടം നടന്നിട്ടുണ്ട്. കാലവര്‍ഷമാരംഭിച്ചാല്‍ ടൗണിനോട് ചേര്‍ന്നുള്ള ഭാഗത്ത് മണ്ണിടിച്ചില്‍ ഭീഷണിയും ഉടലെടുക്കും. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായാണ് ടൗണിൻെറ സമഗ്ര വികസനം വ്യാപാരികളും പ്രദേശവാസികളും മുമ്പോട്ടുെവക്കുന്നത്. കല്ലാര്‍കുട്ടി അണക്കെട്ടിൻെറ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തും വിധം കെട്ടിട സമുച്ചയങ്ങള്‍ തീര്‍ക്കുകയും വ്യാപാരികളെ പുനരധിവസിപ്പിച്ച് റോഡ് വികസനം സാധ്യമാക്കുകയും ചെയ്താല്‍ വികസന മുരടിപ്പിന് പരിഹാരമാകും. idl adi 1 kallarkutty ചിത്രം - കല്ലാർകുട്ടി ടൗൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
