Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആശുപത്രി ഗേറ്റിന്...

ആശുപത്രി ഗേറ്റിന് മുന്നില്‍ കാര്‍ നിര്‍ത്തി; യുവാവിനെതിരെ കേസ്

text_fields
bookmark_border
ആശുപത്രി ഗേറ്റിന് മുന്നില്‍ കാര്‍ നിര്‍ത്തി; യുവാവിനെതിരെ കേസ്
cancel
അടിമാലി: ആശുപത്രി ഗേറ്റിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഭാര്യയുമായി യുവാവ് ലാബില്‍പോയി. രോഗിയുമായി വന്ന ആംബുലന്‍സ്​ ആശുപത്രി ഗേറ്റില്‍ കുടുങ്ങിയതോടെ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കൊന്നത്തടി മങ്കുവ സ്വദേശി സുമോദിനെതിരെയാണ് അടിമാലി പൊലീസ് കേസെടുത്തത്. ബുധനാഴ്ച ഉച്ചയോടെ അടിമാലി താലൂക്ക്​ ആശുപത്രിക്ക് മുന്നിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അടിമാലി-കുമളി ദേശീയപാതയില്‍ താലൂക്ക്​ ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന ഗേറ്റിന് മുന്നിലാണ് സുമോദ് കാര്‍ പാര്‍ക്ക് ചെയ്​തത്. കൊറോണ വാര്‍ഡായതിനാല്‍ ഗേറ്റ് അടച്ചിരിക്കുകയായിരുന്നു. ഇതിനിടെ രോഗിയുമായി എത്തിയ ആംബുലന്‍സിന്​ ആശുപത്രിയിലേക്ക്​ കയറാന്‍ പറ്റാതായി. റോഡില്‍ ഗതാഗതക്കുരുക്കുമായി. വിവരമറിഞ്ഞ് ട്രാഫിക് എസ്.ഐ വി.എം. മജീദി​ൻെറ നേത​ൃത്വത്തില്‍ പൊലീസ് എത്തി. രജിസ്​റ്റര്‍ നമ്പര്‍ ഉപയോഗിച്ച് ഉടമയെ കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറ്റൊരു വാഹനം ഉപയോഗിച്ച് കാര്‍ കെട്ടിവലിച്ച് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ സുമോദ് എത്തി. ആശുപത്രി ഗേറ്റ് അടച്ചിരുന്നതും ഇവിടത്തെ ഗതാഗത നിയന്ത്രണം അറിയാത്തതുമാണ് തെറ്റ്​ സംഭവിക്കാൻ കാരണമെന്ന്​ സുമോദ്​ പറഞ്ഞു. idl adi 5 car ചിത്രം.. അടിമാലി താലൂക്ക്​ ആശുപത്രിയുടെ ഗേറ്റിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story