Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 5:28 AM IST Updated On
date_range 21 Oct 2021 5:28 AM ISTപെൺകുട്ടിയുടെ ചിത്രം പകർത്തി ഭീഷണി; പ്രതി റിമാൻഡിൽ
text_fieldsbookmark_border
കുമളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മൊബൈലിൽ നഗ്നചിത്രം പകർത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ കട്ടപ്പന മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. വണ്ടിപ്പെരിയാർ പശുമല സ്വദേശി ഷിബുവാണ് (43) അറസ്റ്റിലായത്. ആറുമാസം മുമ്പാണ് കേസിനാസ്പദായ സംഭവം. ഷിബു താമസിക്കുന്നതിന് സമീപത്തെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയാണ് നഗ്നചിത്രങ്ങൾ പകർത്തിയത്. ഇത് ചിലരെ കാണിച്ചതോടെ സംഭവം പുറത്തായി. വിവരം ചൈൽഡ് ലൈനിലെത്തിയതോടെ ഇവരുടെ നിർദേശപ്രകാരം വണ്ടിപ്പെരിയാർ ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാറും സംഘവും പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിനശിപ്പിച്ച മൊബൈൽ ദൃശ്യങ്ങളും മെമ്മറി കാർഡും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. Cap: പൊലീസ് പിടിയിലായ പ്രതി ഷിബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
