Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഡിവൈ.എസ്.പി ഓഫിസ്​...

ഡിവൈ.എസ്.പി ഓഫിസ്​ മാർച്ച്​

text_fields
bookmark_border
കട്ടപ്പന: കൊച്ചുതോവള ചിന്നമ്മ ജോർജി​ൻെറ കൊലപാതക കേസിൽ പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ആക്​ഷൻ കൗൺസിലി​ൻെറ നേതൃത്വത്തിൽ കട്ടപ്പന ഡിവൈ.എസ്.പി ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. കട്ടപ്പന കൊച്ചുതോവാള കൊച്ചുപുരയ്ക്കൽ താഴത്തുവീട്ടിൽ ചിന്നമ്മ ജോർജ് മാസങ്ങൾക്ക്​ മുമ്പാണ്​ കൊല്ലപ്പെട്ടത്​. കട്ടപ്പന അശോക ജങ്​ഷനിൽനിന്ന്​ ആരംഭിച്ച മാർച്ച് സന്തോഷ് തിയറ്ററിനു സമീപം പൊലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്നു. കെ.പി.സി.സി അംഗം തോമസ് രാജൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കേന്ദ്രസമിതി അംഗം ശ്രീനഗരി രാജൻ, മുൻ ജില്ല പ്രസിഡൻറ്​ രത്നമ്മ ഗോപിനാഥ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗവും നഗരസഭ കൗൺസിലറുമായ പ്രശാന്ത് രാജു, കൗൺസിലർമാരായ ബീന ടോമി, സിബി പാറപ്പായി, സിജു ചക്കുംമൂട്ടിൽ, സിജോമോൻ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story