Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 5:32 AM IST Updated On
date_range 13 Oct 2021 5:32 AM ISTഫിറ്റ്നസ് പരിശോധന നടത്താനാകാതെ കെ.എസ്.ആർ.ടി.സി ബസുകൾ
text_fieldsbookmark_border
പീരുമേട്: ജി.പി.എസും ടയറുമില്ലാത്തതിനാൽ ഫിറ്റ്നസ് പരിശോധനക്ക് വിധേയമാക്കാനാവാതെ കെ.എസ്.ആർ.ടി.സി ബസുകൾ. കുമളി ഡിപ്പോയിലെ നാല് ബസാണ് ഫിറ്റ്നസ് പരിശോധനക്ക് അത്യാവശ്യ അറ്റകുറ്റപ്പണി പൂർത്തീകരിച്ച് ഡിപ്പോയിൽ കിടക്കുന്നത്. സൂപ്പർ ക്ലാസ് ബസുകൾക്ക് ജി.പി.എസ് നിർബന്ധമായതിനാൽ ഇതില്ലാതെ മോട്ടോർ വാഹന വകുപ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ല. ഇതോടൊപ്പം ടയറില്ലാത്തതും പരിശോധനക്ക് തടസ്സമാണ്. ഫിറ്റ്നസ് നടക്കാത്തതും ഓർഡിനറി ബസുകളുടെ കുറവും സർവിസുകളെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കെ.കെ റോഡിൽ രണ്ട് ഓർഡിനറി സർവിസ് മാത്രമാണ് ഓടിയത്. കോട്ടയം - കുമളി റൂട്ടിലെ ഫാസ്റ്റ് പാസഞ്ചർ സർവിസുകളും റദ്ദാക്കി. കുമളിയിൽ സർവിസ് നടത്തിയിരുന്ന 20 ഓർഡിനറി ബസും രണ്ട് ജനുറം ബസും മറ്റ് ഡിപ്പോകൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story