Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:02 AM GMT Updated On
date_range 13 Oct 2021 12:02 AM GMTമുട്ടത്ത് പാതയോര സൗന്ദര്യവത്കരണം
text_fieldsbookmark_border
മുട്ടം: പാതയോര സൗന്ദര്യവത്കരണ പദ്ധതിയുമായി മുട്ടം ഗ്രാമ പഞ്ചായത്ത്. മലങ്കര ടൂറിസം പദ്ധതിയുടെ കവാടമായ പെരുമറ്റം മുതൽ ശങ്കരപ്പിള്ളി വരെയുള്ള പാതയോരമാണ് ആദ്യഘട്ടത്തിൽ സൗന്ദര്യവത്കരിക്കുക. തുടർന്ന് പഞ്ചായത്തിലെ പ്രധാന പാതയോരങ്ങളിലെല്ലാം പൂച്ചെടികൾ നടും. വ്യാപാരികൾ, ധനകാര്യ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ക്ലബുകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ശേഷം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് പൂച്ചെടികൾ നട്ട് പരിപാലിക്കും. വീതിയുള്ള ഭാഗങ്ങളിൽ ഇരിപ്പിടങ്ങളും സ്ഥാപിക്കും. നിശ്ചിത പ്രദേശം ഏറ്റെടുത്ത് സൗന്ദര്യവത്കരിക്കുന്നവർക്ക് തങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം സ്ഥാപിക്കാൻ അനുമതി നൽകുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഷൈജ ജോമോൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story