Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടുക്കി പാക്കേജ്​;...

ഇടുക്കി പാക്കേജ്​; തൊടുപുഴയും പ്രതീക്ഷയിൽ

text_fields
bookmark_border
​െതാടുപുഴ: ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് തൊടുപുഴ നഗരസഭയിലെ വിവിധ മേഖലകളുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ലിസ്​റ്റ്​ പാക്കേജ് കമ്മിറ്റി ചെയർമാനും വികസന കമീഷണറുമായ അർജുൻ പാണ്ഡ്യന്​ കൈമാറി. കാർഷിക, ആരോഗ്യമേഖലകൾക്ക്​ മുൻഗണന നൽകുന്ന രീതിയിലാണ് പദ്ധതികളെന്ന്​ നഗരസഭ ചെയർമാൻ സനീഷ്​ ജോർജ്​ പറഞ്ഞു. മുതലക്കോടം പാടശേഖര സമിതിയുടെ സ്ഥലത്ത് കെട്ടിടസമുച്ചയം പണിയാൻ പദ്ധതി വിഭാവനം ചെയ്​തിട്ടുണ്ട്​. കുട്ടികൾക്കായി ആശുപത്രി, വെങ്ങല്ലൂർ, കുമ്മംകല്ല്​, മഠത്തിക്കണ്ടം, പഴുക്കാകുളം മേഖലകളിൽ പുതിയ പി.എച്ച്.സികൾ സ്ഥാപിക്കൽ, പാറക്കടവിലെ കുടുംബാരോഗ്യകേന്ദ്രം അപ്ഗ്രഡേഷൻ തുടങ്ങി സമഗ്ര ആരോഗ്യവികസനമാണ് ഉദ്ദേശിക്കുന്നതെന്ന്​ ചെയർമാൻ അറിയിച്ചു. ടൂറിസം മേഖലയായ ഇടുക്കിയുടെ ഒരു ഹബ്ബാക്കി തൊടുപുഴയെ മാറ്റാനുള്ള പദ്ധതികൾ, നഗരസഭ ഡമ്പിങ്​ യാർഡിനോട് ചേർന്ന സ്ഥലത്ത് ആധുനിക ഫാം ഉൾപ്പെടെ മൃഗസംരക്ഷണ പദ്ധതി, ഖരമാലിന്യ സംസ്​കരണ പ്ലാൻറ്​ ഉൾപ്പെടെ ശുചിത്വ മേഖലയിലെ പദ്ധതികൾ, കലാ-കായിക മേഖലകളിൽ വിവിധ പദ്ധതികൾ, തൊഴിലുറപ്പ് പദ്ധതികൾ, ഭവനനിർമാണം, വിധവകൾക്ക് തൊഴിലവസരം തുടങ്ങിയ എല്ലാ മേഖലകളെയും ബന്ധിപ്പിക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും ചെയർമാൻ അറിയിച്ചു. യുവജന കമീഷന്‍ അദാലത് ഇന്ന് തൊടുപുഴ: സംസ്ഥാന യുവജന കമീഷന്‍ ചെയര്‍പേഴ്‌സൻ ഡോ. ചിന്ത ജെറോമി​ൻെറ അധ്യക്ഷതയില്‍ ബുധനാഴ്​ച രാവിലെ 11മുതല്‍ കലക്​ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലതല അദാലത് നടത്തും. 18നും 40നും മ​േധ്യ പ്രായമുള്ളവര്‍ക്ക് കമീഷന്‍ മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാം. കയാക്കിങ് ഫെസ്​റ്റിവല്‍ 15 മുതൽ ഇടുക്കി: ജില്ലയിൽ ടൂറിസം മേഖലക്ക്​ പുത്തനുണര്‍വ് നല്‍കാന്‍ അയ്യപ്പന്‍ കോവിലില്‍ ഒക്ടോബര്‍ 15മുതൽ 17വരെ കയാക്കിങ് ഫെസ്​റ്റിവല്‍ സംഘടിപ്പിക്കും. ജില്ല ഭരണകൂടം, ഡി.ടി.പി.സി, അയ്യപ്പന്‍കോവില്‍-കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തുകള്‍, കെ.എസ്.ഇ.ബി, വനംവകുപ്പ് തുടങ്ങിയവ പങ്കാളികളാകും. ഇൗ ദിവസങ്ങളില്‍ കാലാവസ്ഥ പ്രതികൂലമായാല്‍ സമയക്രമം മാറിയേക്കാം. വെള്ളിയാഴ്​ച ​വൈകീട്ട്​ മൂന്നിന്​ ഫെസ്​റ്റിവല്‍ ഉദ്ഘാടന പരിപാടിയും 16നും 17നും രാവിലെ ആറ്​ മുതല്‍ വൈകീട്ട് ആറുവരെ സഞ്ചാരികള്‍ക്ക് കയാക്കിങ്ങും നടത്താവുന്ന വിധമാണ്​ പരിപാടികൾ. ആഘോഷവേദിയായ അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിന് സമീപം റജിസ്ട്രേഷന്‍ സൗകര്യം ഉണ്ടാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story