Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2021 5:28 AM IST Updated On
date_range 27 Sept 2021 5:28 AM ISTസത്രത്തിലെ എയർ സ്ട്രിപ്; മലനിരകൾ സംരക്ഷിക്കണമെന്ന് വനംവകുപ്പ്
text_fieldsbookmark_border
പീരുമേട്: വണ്ടിപ്പെരിയാർ സത്രത്തിൽ എൻ.സി.സിയുടെ എയർ സ്ട്രിപ് നിർമാണത്തിനെതിരെ തടസ്സവാദവുമായി വനംവകുപ്പ്. സംരക്ഷിത വനമേഖലയിലെ മലനിരകൾ ഇടിച്ച് നിർമാണം നടത്തുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വനംവകുപ്പ്. വകുപ്പിൻെറ എരുമേലി റേഞ്ചിൽ ഉൾപ്പെടുന്ന സ്ഥലം എയർ സ്ട്രിപ്പിന് വിട്ടുനൽകാനാകില്ലെന്ന് വനംവകുപ്പ്, എൻ.സി.സിയെ അറിയിച്ചിരുന്നു. വനംവകുപ്പ് തടസ്സവാദവുമായി എത്തിയതോടെ നവംബർ ഒന്നിന് നിശ്ചയിച്ചിരുന്ന നിർമാണോദ്ഘാടനം മുടങ്ങും. വാഴൂർ സോമൻ എം.എൽ.എ പ്രശ്നത്തിൽ വിഷയം മുഖ്യമന്ത്രിയെ ധരിപ്പിച്ചതിനെ തുടർന്ന് സംയുക്ത പരിശോധനക്ക് നിർദേശം വന്നു. തുടർന്ന് എം.എൽ.എയുടെ സാന്നിധ്യത്തിൽ റവന്യൂ, വനം, എൻ.സി.സി അധികൃതർ സംയുക്ത പരിശോധന നടത്തി. ത്രിതല പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു. എൻ.സി.സി ഉദ്യോഗസ്ഥരായ കേണൽ പങ്കജ് പാണ്ഡേ, മേജർ രതീഷ്, സി.കെ. അജി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. നൗഷാദ്, പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ഉഷ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story