Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവന്ധ്യംകരണം നിലച്ചു;...

വന്ധ്യംകരണം നിലച്ചു; തെരുവുനായ്​ക്കൾ പെരുകുന്നു

text_fields
bookmark_border
പ്രഭാത-സായാഹ്ന സവാരിക്കാർ ബുദ്ധിമുട്ടിൽ അടിമാലി: മിക്ക പ്രദേശങ്ങളിലും തെരുവുനായ്ക്കള്‍ വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. അടിമാലി, മൂന്നാര്‍, രാജാക്കാട്, പൂപ്പാറ, പണിക്കന്‍കുടി, പാറത്തോട്, രാജകുമാരി, കുഞ്ചിത്തണ്ണി, മുരിക്കാശ്ശേരി തുടങ്ങി വലുതും ചെറുതുമായ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും തെരുവുനായ്​ക്കളുടെ ശല്യം രൂക്ഷമാണ്​. സന്ധ്യ മയങ്ങിയാല്‍ തെരുവുനായ്ക്കളുടെ ഒരു വലിയ കൂട്ടംതന്നെ പലയിടത്തും കാണാം. പ്രഭാത- സായാഹ്ന സവാരിക്കാരാണ് ഇതു​മൂലം അധികവും പ്രയാസപ്പെടുന്നത്. അടിമാലി ബസ് സ്​റ്റാന്‍ഡ്, ലൈബ്രറി റോഡ്, പഞ്ചായത്ത് ജങ്​ഷന്‍, മൂന്നാര്‍ ചന്ത, മാട്ടുപ്പെട്ടി-ദേവികുളം റോഡ്, പഴയ മൂന്നാര്‍, എന്നിവിടങ്ങളിലാണ് നായ്ക്കള്‍ കൂടുതൽ. മാലിന്യം ഭക്ഷിക്കാനെത്തുന്നതാണ് ഇവയിൽ ഏറെയും. ഇരുമ്പുപാലത്തും പത്താംമൈലിലും സ്ഥിതി മോശമല്ല. കഴിഞ്ഞ ദിവസം ഒരു സ്ത്രീക്ക് തെരുവുനായുടെ കടിയേറ്റിരുന്നു. അഴുകിയ പച്ചക്കറി- അറവുമാലിന്യം ചാക്കില്‍കെട്ടി പൊതുനിരത്തില്‍ തള്ളുന്നതാണ് തെരുവുനായശല്യം വര്‍ധിക്കാന്‍ പ്രധാന കാരണം. അടുത്തിടെ മച്ചിപ്ലാവില്‍ റോഡില്‍ വന്‍തോതില്‍ അറവ​ു മാലിന്യവും കോഴിമാലിന്യവും തള്ളിയത് വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനും പ്രതിരോധ കുത്തി​പ്പെ്​ നൽകാനുമുള്ള എല്ലാ പദ്ധതികളും നിര്‍ജീവമാണ്​. ഫണ്ടി​ൻെറ അഭാവം മൂലം പല പഞ്ചായത്തിലും വന്ധ്യംകരണ പദ്ധതി മുടങ്ങി. വന്ധ്യംകരിക്കാന്‍ പിടികൂടുന്ന നായ്ക്കളെ പാര്‍പ്പിക്കാന്‍ സ്ഥലമില്ലാത്തതും തടസ്സമായി. റോഡരികിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന്​ ആരോപണമുണ്ട്​. അറവുശാലകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ മാലിന്യസംസ്‌കരണം ഉറപ്പാക്കാനും നടപടി വേണമെന്നും തെരുവുനായ്ക്കളെ സംരക്ഷിക്കാന്‍ ഡോഗ് ഷെല്‍ട്ടറുകള്‍ ആരംഭിക്കാന്‍ താൽപര്യമുള്ള സംഘടനകള്‍ക്ക് സഹായം നല്‍കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story