Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2021 5:28 AM IST Updated On
date_range 23 Sept 2021 5:28 AM ISTകൃഷികൊണ്ട് എത്രനാൾ ജീവിക്കും?
text_fieldsbookmark_border
P/2 lead package........ പ്രളയവും കോവിഡും സൃഷ്ടിച്ച അനിശ്ചിതത്വത്തിന് നടുവിൽ ഉൽപാദനത്തകർച്ചയും വിലയിടിവും മൂലം നട്ടം തിരിയുകയാണ് കർഷകർ. കോവിഡ് ഏറ്റവും പ്രതികൂലമായി ബാധിച്ച മേഖലകളിലൊന്നാണ് കൃഷി. വർധിച്ച ഉൽപാദനച്ചെലവും നാമമാത്ര വരുമാനവും പലരെയും കൃഷിയിൽനിന്ന് പിന്തിരിപ്പിക്കുന്നു. കൃഷി നാടുനീങ്ങുന്നു എന്ന മുറവിളിക്കിടയിൽ മണ്ണിൽ വിയർപ്പൊഴുക്കുന്നവരുടെ കണ്ണീര് കാണാതെ പോകുകയാണ്. കാർഷിക മേഖലയിലെ വർത്തമാനകാല പ്രതിസന്ധിയെക്കുറിച്ച് വിവിധ മേഖലകളിലെ കർഷകർ പ്രതികരിക്കുന്നു... --------- സ്‌പൈസസ് ബോർഡ് ഇടപെടണം അഡ്വ. ൈഷൻ (സെക്രട്ടറി, കാർഡമം ഗ്രോവേഴ്സ് അസോ) TDL Adv. Shine മൂന്ന് ദിവസത്തിനുള്ളിൽ ഏലക്ക വിറ്റ പണം കർഷകർക്ക് നൽകണമെന്ന കേന്ദ്രസർക്കാർ നിർദേശം ഓൺലൈൻ ലേല ഏജൻസികൾ പാലിക്കുന്നില്ല. പണം നൽകുന്നത് 20 മുതൽ 30 ദിവസം വരെ വൈകിയാണ്. നേരേത്ത പണം വേണമെങ്കിൽ 18 മുതൽ 36 ശതമാനം വരെ പലിശ നൽകണം. വിലയിടിയുകയും ഉൽപാദനം കൂടുകയും ചെയ്തതോടെ കർഷകർ ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തിലാണ് ഏലക്ക വിറ്റ പണം ലഭിക്കാൻ വീണ്ടും പലിശകൂടി നൽകേണ്ടി വരുന്നത്. ഏലത്തോട്ടങ്ങളിൽ തൊഴിലാളികളെ ലഭിക്കാത്ത സ്ഥിതിയാണ്. സ്‌പൈസസ് ബോർഡിൻെറ ഓൺലൈൻ ലേലം നിലച്ചതാണ് തിരിച്ചടിയായത്. ഇപ്പോൾ വില നിയന്ത്രിക്കുന്നത് സ്വകാര്യ ഏജൻസികളും അവരെ നിയന്ത്രിക്കുന്ന ഉത്തരേന്ത്യൻ ലോബിയുമാണ്. ഇതിനു മാറ്റം വരാൻ ബോർഡ് ഇടപെടണം. ------ താങ്ങുവില വർധിപ്പിക്കണം ഡിപിൻ, വാലുമേൽ, കട്ടപ്പന (കുരുമുളക് കർഷകൻ) TDL dipin kattappan കുരുമുളകിൻെറ ഇപ്പോഴത്തെ താങ്ങുവില ഫലപ്രഥമല്ല. വിലയിടിവും ഉൽപാദനക്കുറവും മൂലം കുരുമുളക് കർഷകർ ആകെ പ്രതിസന്ധിയിലാണ്. രോഗപ്രതിരോധ ശേഷിയുള്ള പുതിയയിനം കുരുമുളക് വള്ളികൾ വികസിപ്പിക്കുകയും പഴയവ നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണം. അല്ലാത്ത പക്ഷം ഇൗ കൃഷിതന്നെ ഇല്ലാതാകും. കാലാവസ്ഥ വ്യതിയാനം മൂലം ഈ വർഷം കുരുമുളക് ഉൽപാദനത്തിൽ 40 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. ഇതുമൂലം ഈ വർഷം കൃഷി നഷ്ടമാണ്. -------- വിലയില്ല, വിളവുമില്ല എഡിസൺ ആൻറണി, അഞ്ചാനിക്കൽ, മാങ്കുളം (കൊക്കോ കർഷകൻ) TDL Edison antony adimali വിലയില്ല വിളവുമില്ല എന്ന അവസ്ഥയാണ് കൊക്കോ കർഷകരുടേത്. കോവിഡ് രണ്ടാം വർഷത്തിലേക്ക് അടുക്കുേമ്പാൾ കൊേക്കാ വില പകുതിയോളമായി. രണ്ടുവർഷം മുമ്പ് കൊേക്കാ പൾപ്പിന് 65 രൂപയുണ്ടായിരുന്നു. ഇേപ്പാഴത് 35 രൂപയാണ്. ഉണക്ക പരിപ്പിന് 162 രൂപയാണ്. പ്രതികൂല കാലാവസ്ഥയിൽ ഉൽപാദനം 30 ശതമാനം കുറഞ്ഞു. വില കുറവാണെങ്കിലും വിൽക്കാമെന്ന് വിചാരിച്ചാൽ വിപണിയുമില്ല. കാഡ്ബറീസ്, കാംകോ കമ്പനികൾ ചെറുകിട വ്യാപാരികളിൽനിന്ന് കൊക്കോ ശേഖരിക്കുന്നില്ല. ചോക്ലേറ്റ് നിർമിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. ലോക്ഡൗണും സ്കൂളുകൾ പ്രവർത്തിക്കാത്തതും വിപണിയെ ബാധിച്ചു. ---------- തൊഴിലാളി ക്ഷാമവും വിലയിടിവും ജോസുകുട്ടി, കണ്ണമുണ്ടയിൽ, ഇരട്ടയാർ (കാപ്പി കർഷകൻ) TDL Josekutti kattappana കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള തൊഴിലാളി ക്ഷാമവും വിലയിടിവും മൂലം കാപ്പി കർഷകർ നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. കാലാവസ്ഥ വ്യതിയാനം മൂലം ഈ വർഷം ഉൽപാദനം ഗണ്യമായി കുറഞ്ഞു. കാപ്പി വില കിലോക്ക് 135 രൂപയിലാണ് ഇപ്പോഴും തുടരുന്നത്. കിലോക്ക് 250 രൂപയെങ്കിലും കിട്ടിയില്ലെങ്കിൽ കൃഷി നഷ്ടമാണ്. വിലത്തകർച്ച ഒട്ടേറെ പേരെ കാപ്പി കൃഷിയിൽനിന്ന് പിന്തിരിപ്പിച്ചിട്ടുണ്ട്. ന്യായവില ലഭിച്ചില്ലെങ്കിൽ കൂടുതൽ കർഷകർ കൃഷിയിൽനിന്ന് പിന്തിരിയുന്ന സാഹചര്യമാണ്. -------------- കൊളുന്തിന് വിലയില്ല എൻ.കെ. തങ്കച്ചൻ, തട്ടാപ്പറമ്പിൽ, മത്തായിപ്പാറ, വളകോട് (തേയില കർഷകൻ) TDL thankachan valakodu ഉൽപാദനച്ചെലവിന് ആനുപാതികമായി വില കൊളുന്തിന് ലഭിക്കുന്നില്ല. ചെറുകിട തേയില ഫാക്ടറികൾ കൊളുന്ത് എടുക്കാൻ മടിക്കുന്നതിനാൽ വിപണിയില്ല. കർഷകരിൽനിന്ന് 400 രൂപ രജിസ്ട്രേഷൻ ഫീസ് വാങ്ങി കണ്ണൻദേവൻ കമ്പനി കൊളുന്ത് വാങ്ങിയിരുന്നത് നിർത്തി. പീരുമേട്, ഉപ്പുതറ മേഖലകളിൽനിന്ന് പ്രതിദിനം 50,000 കിലോയോളം കൊളുന്ത് വാങ്ങിയിരുന്നത് മുടങ്ങി. അടഞ്ഞുകിടക്കുന്നതും പ്രതിസന്ധിയിലുമായ വൻകിട തോട്ടങ്ങളിൽ ഫാക്ടറികൾ പ്രവർത്തിക്കുന്നില്ല. ഇവിടെ നിന്ന് വൻതോതിൽ കൊളുന്ത് ബോട്ട്ലീഫ് ഫാക്ടറികളിൽ എത്തുന്നതിനാൽ ചെറുകിട കർഷകരുടെ കൊളുന്ത് ഇവർ വാങ്ങാത്തതും തിരിച്ചടിയാണ്. -------- റബറിനെ എല്ലാവരും കൈയൊഴിഞ്ഞു കെ.ടി. അഗസ്റ്റിൻ കള്ളികാട്ട്, മുട്ടം, തൊടുപുഴ (റബർ കർഷകൻ) TDL augustine muttom റബർ കർഷകർക്ക് റബർ ബോർഡ് ഒരു ആനുകൂല്യവും നൽകുന്നില്ല. മുമ്പ് റീപ്ലാേൻറഷനും മരത്തിന് ഷേഡ് ഇടുന്നതിനും സബ്സിഡി നൽകിയിരുന്നു. റബർ ഉൽപാദക സംഘങ്ങൾക്ക് (ആർ.പി.എസ്) ബോർഡ് നൽകിയിരുന്ന ഹാൻഡിലിങ് നിരക്കും വാടക സബ്സിഡിയും നിർത്തി. വളത്തിന് കൃഷി വകുപ്പ് നൽകിയിരുന്ന സബ്സിഡിയും ഇപ്പോഴില്ല. റബർ കൃഷിക്ക് വായ്പ നൽകാൻ ബാങ്കുകൾക്കും താൽപര്യമില്ല. തൊഴിലാളികളുടെ കൂലിയും വളം വിലയും ഉൾപ്പെടെ ഉൽപ്പാദനച്ചെലവ് ഗണ്യമായി വർധിച്ചു. എന്നാൽ, ഇതിന് ആനുപാതികമായി വില ലഭിക്കുന്നില്ല. കൂടിയ വില രണ്ടാഴ്ചയായി കുറയുകയാണ്. ആദായകരമല്ലാത്തതിനാൽ ടാപ്പിങ് നിർത്തിവെച്ച തോട്ടങ്ങളുമുണ്ട്. ---------- ആരും മനസ്സിലാക്കുന്നില്ല രാജ് കുമരൻ, ഗംഗയാർ ഹൗസ്, വട്ടവട (പച്ചക്കറി കർഷകൻ) TDL raj kumaran vattavada വട്ടവട ശീതകാല പച്ചക്കറിയുടെ കേന്ദ്രമാണെങ്കിലും കർഷകരുടെ വിഷമം ആരും മനസ്സിലാക്കുന്നില്ല. സർക്കാർ ഏജൻസിയായ ഹോർട്ടികോർപ് പച്ചക്കറി എടുക്കുന്നുണ്ടെങ്കിലും കഴിഞ്ഞ വർഷം മുതലുള്ള പണം തരാനുണ്ട്. കടം വാങ്ങിയും പലിശക്കെടുത്തുമാണ് ഞങ്ങൾ കൃഷി ഇറക്കുന്നത്. പണം തന്നവർക്ക് അവർ പറയുന്ന വിലയ്ക്ക് ഉൽപന്നം നൽകേണ്ടിവരും. ഒരു കിലോ കിഴങ്ങിന് 14 രൂപയും കാരറ്റിന് 15രൂപയുമാണ് കിട്ടുന്നത്. അതും ഇവ ചാക്കിലാക്കി വണ്ടിയിൽ കയറ്റി കച്ചവടക്കാരുടെ അടുത്ത് എത്തിച്ചാൽ മാത്രം. കൂടുതൽ സർക്കാർ സഹായം ലഭിച്ചാൽ ഇനിയും ഉൽപാദനം വർധിപ്പിക്കാം. കൃഷി ചെയ്യാതെ കിടക്കുന്ന ഭൂമികൂടി ഉപയോഗിക്കാം. കർഷകന് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ കർഷകർ മറ്റ് മേഖലകളിലേക്ക് തിരിയും. ------------- ഇങ്ങനെ മുന്നോട്ടുപോകാനാവില്ല കല്ലോലിക്കല്‍ രാജേന്ദ്രന്‍, തൂവൽ, നെടുങ്കണ്ടം (ജാതി കർഷകൻ) TDL rajendran nedumkandam ഉൽപാദനക്കുറവും വ്യാപാരികളുടെ ചൂഷണവും മൂലം ജാതി കൃഷിയും കൈയൊഴിയേണ്ട അവസ്ഥയിലാണ് ജാതി കർഷകർ. മൂന്ന്്് വര്‍ഷമായി ഉൽപാദനം കുറഞ്ഞു. കായ്്് പിഞ്ചായിരിക്കുമ്പോള്‍ തന്നെ പൊട്ടിപ്പോകുന്നു. 260 മുതല്‍ 300 രൂപവരെയാണ് കിലോക്ക്്് ലഭിക്കുന്നത്. നിറമില്ലെന്നും മറ്റും പറഞ്ഞ് വ്യാപാരികൾ വില കുറക്കുകയാണ്. സമയത്ത് കായ പറിക്കാന്‍ തൊഴിലാളികളെ കിട്ടാറില്ല. ഉൽപാദനം കുറഞ്ഞതോടെ കൃഷി മുന്നോട്ട് കൊണ്ടുപോകാനാകാത്ത അവസ്ഥയാണ്. 2018ലെ പ്രളയശേഷം ഹൈറേഞ്ചിലെ ജാതിമരങ്ങള്‍ മതിയായ കായ്ഫലം തരുന്നില്ല. മുമ്പ് ഒരു വിളവെടുപ്പിന് 1000 മുതല്‍ 2000 കിലോവരെ ജാതി കിട്ടിയിരുന്ന തോട്ടങ്ങളില്‍നിന്ന് ഇപ്പോള്‍ ലഭിക്കുന്നത്് 50 കിലോയില്‍ താഴെ മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story