Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2021 5:28 AM IST Updated On
date_range 23 Sept 2021 5:28 AM ISTകുഞ്ഞിനെ മർദിച്ചിട്ടില്ലെന്ന് ദമ്പതികൾ
text_fieldsbookmark_border
കട്ടപ്പന: തര്‍ക്കത്തെത്തുടര്‍ന്ന് പിഞ്ചുകുഞ്ഞിനെ മർദിച്ചെന്ന അയൽവാസികളുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് അല്ലിയാർ വലിയമടക്കൽ ദീപ, ഭർത്താവ് വി.എൻ. സുഭാഷ് എന്നിവർ അറിയിച്ചു. അയൽവാസികൾ ചേർന്ന് തങ്ങളെ അപകീർത്തിപെടുത്താനും കള്ളക്കേസിൽ കുടുക്കാനുമാണ് ശ്രമിക്കുന്നതെന്ന് ദമ്പതികൾ പറഞ്ഞു. അല്ലിയാര്‍ സ്വദേശി ശ്യാമിലിയുടെ കുടുംബവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടെ മുമ്പ് ദീപക്ക് മർദനമേറ്റിരുന്നു. ഇതുസംബന്ധിച്ച് കേസുണ്ട്. ഇതിൻെറ വൈരാഗ്യവും ആരോപണത്തിന് പിന്നിലുണ്ട്. കഴിഞ്ഞ ദിവസം തങ്ങളുടെ വീടിന് സമീപത്തെ ഗ്രൗണ്ടിൽ കുട്ടികളുടെ ഓൺലൈൻ ക്ലാസിന് തടസ്സമുണ്ടാക്കും വിധം ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്തതാണ് ഇപ്പോഴത്തെ ആരോപണത്തിന് അടിസ്ഥാനം. നടപടിയെ ചോദ്യം ചെയ്ത ദീപയെ അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു. ഇത് മൊബൈൽ ഫോണിൽ പകർത്തിയ തൻെറ മകനെ അയൽവാസി മർദിച്ചു. ഇതുസംബന്ധിച്ച് പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story